Latest NewsIndiaInternational

പാകിസ്ഥാന് ഇന്ന് പുതിയ പ്രധാനമന്ത്രി: അധികാരമാറ്റം ഇന്ത്യക്ക് ഗുണകരമായേക്കുമെന്ന് സൂചന

ന്യൂഡൽഹി:  പാകിസ്ഥാനില്‍ ഓരോതവണ ഭരണം മാറുമ്പോഴും ഇന്ത്യ-പാക് ബന്ധം ചര്‍ച്ചയാകാറുണ്ട്. അധികാരമേല്‍ക്കുമ്പോള്‍ ഇമ്രാന്‍ ഖാനും ഏറെ പ്രതീക്ഷകള്‍ തന്നു. പക്ഷേ, 2019 ഫെബ്രുവരിയില്‍ പുല്‍വാമയില്‍ സി.ആര്‍.പി.എഫ്. വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണം എല്ലാം തകിടം മറിച്ചു. 40 ജവാന്മാരുടെ ജീവന് പകരമായി പാക് അധീന കശ്മീരിലെ ബാലാകോട്ടിലെ ഭീകരവാദി ക്യാമ്പുകള്‍ ഇന്ത്യ തകര്‍ത്തു.

ചൈനയുടെ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിക്ക് പാകിസ്ഥാന്‍ നല്‍കുന്ന പിന്തുണയും ഇന്ത്യയെ പ്രകോപിപ്പിച്ചിട്ടുണ്ട്. അതേസമയം, പാകിസ്താന്‍ മുസ്ലിംലീഗ് (നവാസ്) പാര്‍ട്ടി അധ്യക്ഷനും മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരനുമായ ഷഹബാസ് ഷരീഫ് പ്രധാനമന്ത്രിയാകാനാണ് കൂടുതല്‍ സാധ്യത. ഇപ്പോള്‍ ലണ്ടനിലാണ് താമസമെങ്കിലും പി.എം.എല്‍-എന്നിന്റെ പ്രധാന തീരുമാനങ്ങളിലൊക്കെ നവാസ് ഷരീഫിന്റെ സ്വാധീനമുണ്ട്.

ഇന്ത്യ-പാക് ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിച്ചിട്ടുള്ള ആളാണ് നവാസ് ഷെരീഫ്. മാത്രമല്ല, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുപ്പം സൂക്ഷിച്ചിട്ടുമുണ്ട്. ഇത് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നയതതന്ത്ര ചര്‍ച്ചകള്‍ കാര്യക്ഷമമാകുമെന്ന പ്രതീക്ഷ നല്‍കുന്നു. അതേസമയം,
13 മണിക്കൂറിലേറെ നീണ്ട പ്രക്ഷുബ്ധമായ സഭാ നടപടികൾക്കൊടുവിൽ ശനിയാഴ്ച അർധരാത്രിക്കുശേഷം നടന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെയാണു പ്രതിപക്ഷസഖ്യം ഇമ്രാൻ സർക്കാരിനെ പുറത്താക്കിയത്.

ഭരണകക്ഷി അംഗങ്ങൾ ബഹിഷ്കരിച്ച വോട്ടെടുപ്പിൽ പ്രതിപക്ഷ സഖ്യത്തിന് 174 വോട്ടു ലഭിച്ചു. 342 അംഗ സഭയിൽ 172 വോട്ടാണു കേവല ഭൂരിപക്ഷത്തിനു വേണ്ടത്. സഭയിൽ ഇമ്രാൻ ഖാൻ ഹാജരായിരുന്നില്ല. പാക് ചരിത്രത്തിൽ അവിശ്വാസ വോട്ടെടുപ്പിലൂടെ പുറത്താകുന്ന ആദ്യ പ്രധാനമന്ത്രിയാണ് ഇമ്രാൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button