ന്യൂഡല്‍ഹി: ഇന്ത്യാ-പാക്ക് അതിര്‍ത്തിയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ പാക്ക് സൈന്യത്തിന് ചാരസംഘടന ഐ.എസ്.ഐയുടെ നിര്‍ദ്ദേശം. പൊതുതെരഞ്ഞെടുപ്പിനെ പാക്കിസ്ഥാന്‍ നേരിടുന്ന പശ്ചാത്തലവും ഇന്ത്യയില്‍ പൊതുതെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യവും പാക്ക് സൈന്യത്തെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണെന്നാണ് ഐ.എസ്.ഐയുടെ വിലയിരുത്തല്‍.
അതിര്‍ത്തിയിലെ ഭീകരരെ ഉന്മൂലനം ചെയ്യാന്‍ പുതിയ പദ്ധതികള്‍ ഇന്ത്യന്‍ സൈന്യം ആസൂത്രണം ചെയ്തത് പാക്ക് അധീന കാശ്മീര്‍ ലക്ഷ്യമിട്ടാണെന്ന നിഗമനത്തിലാണ് ചാരസംഘടന. പാക്ക് ഭരണകൂടങ്ങളെ നിയന്ത്രിക്കുന്ന സൈന്യത്തിന്റെ ഉന്നത ഉദ്യോഗസ്ഥരുമായി ഇതു സംബന്ധിച്ച് ഐ.എസ്.ഐ ഉന്നതര്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments