ഇസ്ലാമാബാദ്: റഫേല്‍ വിമാനങ്ങൾ ഇന്ത്യയിലെത്തിയതിന് പിന്നാലെ ആശങ്കയോടെ പാകിസ്ഥാൻ. പ്രശ്ന പരിഹാരത്തിനായി അമേരിക്ക അടിയന്തിരമായി ഇടപെടണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. ഇന്ത്യയുമായുള്ള സംഘര്‍ഷം രൂക്ഷമാകാതെ സഹായിക്കണമെന്നാണ് അപേക്ഷ. വിദേശകാര്യ സെക്രട്ടറി സൊഹൈല്‍ മഹമൂദും യുഎസ് രാഷ്ട്രീയ കാര്യ അംബാസഡര്‍ അണ്ടര്‍ സെക്രട്ടറി ഡേവിഡ് ഹേലും തമ്മിലുള്ള ഓണ്‍ലൈന്‍ കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യം ചർച്ചയായത്.
സംഘര്‍ഷങ്ങള്‍ രൂക്ഷമാകാതിരിക്കാനും ജമ്മു കശ്മീര്‍ തര്‍ക്കം സമാധാനപരമായി പരിഹരിക്കാനും നടപടിയെടുക്കേണ്ടത് അനിവാര്യമാണ്. കശ്മീരില്‍ ഇന്ത്യ സൈനിക വിന്യാസം നടത്തുന്നുണ്ട്. ഒപ്പം ആയുധങ്ങളും വാങ്ങി കൂട്ടുന്നു. ഇത് പാകിസ്ഥാനെതിരായ ആക്രമണാത്മക നിലപാടാണ്. ഒപ്പം തങ്ങളുടെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും വിദേശകാര്യ സെക്രട്ടറി ചൂണ്ടിക്കാട്ടുകയുണ്ടായി. ഇന്ത്യ കശ്മീരില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ , ജനസംഖ്യാപരമായ ഘടനയില്‍ മാറ്റം വരുത്താനുള്ള ശ്രമങ്ങള്‍, നിയന്ത്രണ രേഖയില്‍ ആയുധങ്ങള്‍ എത്തിച്ചത് ഇവയെല്ലാം ആശങ്കക്കിടയാകുന്നുവെന്നും റഫേല്‍ സമാധാനം ഇല്ലാതാക്കുമെന്നും ഇക്കാര്യത്തില്‍ ലോകരാജ്യങ്ങളുടെ സഹായം വേണമെന്നും പാകിസ്ഥാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments