
ന്യൂഡൽഹി : ഷാങ് ഹായ് ഓർഗനൈസേഷനിൽ പാക് പ്രതിനിധി ഇന്ത്യയുടെ പ്രദേശങ്ങള്‍ പാകിസ്താന്റേതാക്കി ചിത്രീകരിച്ചുള്ള മാപ്പ് യോഗത്തില്‍ ഉപയോഗിച്ചതിനെത്തുടർന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി .
Read Also : ബിജെപി ഓഫീസിലെ 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇന്ത്യയുടെ നീക്കം അംഗ രാജ്യങ്ങളെ ശരിക്കും ഞെട്ടിച്ചു. എസ്‌സിഒ രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗമായിരുന്നു വേദി.ഇത്തരത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന ഭൂപടം പ്രദര്‍ശിപ്പിക്കാന്‍ പാകിസ്ഥാനെ അനുവദിച്ചതില്‍ യോഗത്തിന്റെ അദ്ധ്യക്ഷനായ റഷ്യയെ അജിത് ഡോവല്‍ രാജ്യത്തിന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്തു.
ഇന്ത്യയുടെ പ്രതിഷേധത്തെ തുടര്‍ന്ന് വിഷയത്തില്‍ പാകിസ്ഥാന്റെ ഈ മനോഭാവത്തെ തള്ളിപ്പറഞ്ഞുകൊണ്ട് റഷ്യയും നിലപാടെടുക്കുകയായിരുന്നു.
Read Also : സംശയരോഗം കാരണം ബെഡ്‌റൂമിൽ കാമറ വച്ച ഭർത്താവിന് കിട്ടിയത് എട്ടിന്റെ പണി
പാകിസ്ഥാന്റെഇത്തരത്തിലെ പ്രകോപനപരമായ നിലപാട് ഇന്ത്യ യോഗത്തില്‍ പങ്കെടുക്കുന്നതിനെ ബാധിക്കില്ലെന്ന് പ്രത്യാശിക്കുന്നുവെന്നും റഷ്യന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി നികോളായ് പത്രുഷെവ് പ്രത്യാശ പ്രകടിപ്പിച്ചു.
Post Your Comments