KeralaLatest News

പെരിയാറിലൂടെ ഒഴുകി എത്തിയ സ്ത്രീയുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു

. പ്രളയത്തില്‍ മരിച്ച്‌ ഒഴുകി എത്തിയതാണോ മൃതദേഹം എന്ന സംശയം

വടക്കേക്കര: പെരിയാറിലൂടെ ഒഴുകി എത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. തൃശൂര്‍ പറപ്പൂര്‍ വടക്കൂട്ട് ജെസ്റ്റിന്റെ ഭാര്യ ആന്‍ലിയയാണ് മരിച്ചത്. പ്രളയത്തില്‍ മരിച്ച്‌ ഒഴുകി എത്തിയതാണോ മൃതദേഹം എന്ന സംശയം നിലനിന്നിരുന്നു. എന്നാല്‍ നാല് ദിവസം മുന്‍പ് ആന്‍ലിയ ട്രെയിനില്‍ നിന്നും പുഴയിലേക്ക് ചാടിയിരുന്നു.

ആലുവയില്‍ വെച്ചായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് തൃശൂര്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കോട്ടയില്‍ കോവിലകം അഞ്ചാം പരുത്തി ഭാഗത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവും, മാതാപിതാക്കളും എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ആന്‍ലിയയ്ക്ക് എട്ട് മാസം പ്രായമുള്ള മകനുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button