Latest NewsNewsInternationalKuwaitGulf

കേരളത്തിലെ മഴക്കെടുതി: ദു:ഖം രേഖപ്പെടുത്തി രാഷ്ട്രപതിയ്ക്ക് സന്ദേശം അയച്ച് കുവൈത്ത് അമീർ

കുവൈത്ത് സിറ്റി: കേരളത്തിലെ മഴക്കെടുതികളിൽ ദു:ഖം രേഖപ്പെടുത്തി കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ്. മഴക്കെടുതികളെ തുടർന്നുണ്ടായ മരണങ്ങളിൽ ദു:ഖം രേഖപ്പെടുത്തി ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അമീർ സന്ദേശമയച്ചു.

Read Also: അണപൊട്ടുമോ ആശങ്ക? ഡാമുകൾക്ക് ചുറ്റുമുള്ള ജനങ്ങൾ വരും മണിക്കൂറുകളിൽ അതീവ ജാഗ്രത പുലർത്തണം: മുഖ്യമന്ത്രി

മഴക്കെടുതികളെ തുടർന്നുള്ള ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായി അമീർ വ്യക്തമാക്കി. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും ദുരിതം അതിജീവിക്കാൻ ഭരണകൂടത്തിന് സാധിക്കട്ടെയെന്നും അമീർ രാഷ്ട്രപതിയ്ക്ക് അയച്ച കത്തിൽ പറയുന്നു.

അതേസമയം കേരളത്തിന്റെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മൂലം ജീവനും സ്വത്തിനും സംഭവിച്ച ദുരന്തത്തിൽ തിബറ്റൻ ആത്മീയ നേതാവ് ദലൈലാമയും ദുഃഖം അറിയിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നുവെന്ന് വ്യക്തമാക്കി അദ്ദേഹം മുഖ്യമന്ത്രിയ്ക്ക് സന്ദേശം അയച്ചു. രക്ഷാപ്രവർത്തനത്തിന് സംസ്ഥാന സർക്കാരും ബന്ധപ്പെട്ട അധികാരികളും എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നന്നായി നടക്കുന്നുണ്ടെന്നും മനസ്സിലാക്കുന്നതായി അദ്ദേഹം കത്തിൽ അറിയിച്ചു. മഴക്കെടുതി ദുരിതമനുഭവിക്കുന്ന സംസ്ഥാനത്ത് രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി ദലൈലാമ ട്രസ്റ്റ് 11 ലക്ഷം രൂപ സംഭാവന നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Read Also: ‘കോടതി വിധിയുണ്ടായിട്ടും ചിലവിന് നല്‍കുകയോ സംരക്ഷിക്കുകയോ ചെയ്യുന്നില്ല’ : നേതാവിനെതിരെ രണ്ടാം ഭാര്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button