Latest NewsKerala

കക്കി ഡാം ഇന്ന് രാവിലെ 11ന് തുറക്കും: ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

ഇടുക്കി, ഇടമലയാര്‍, കക്കി ഡാമുകള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.

ആലപ്പുഴ: കക്കി ഡാം നാളെ ഇന്ന് രാവിലെ 11ന് തുറക്കും. ഇതേത്തുടര്‍ന്ന് കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിലെ നദികളില് ‍ വൈകുന്നേരത്തോടെ ജലനിരപ്പ് ഗണ്യമായി വർധിക്കാൻ സാധ്യതയുള്ളതിനാൽ എല്ലാ മേഖലകളിലും ജാഗ്രതാ സംവിധാനം ശക്തമാക്കാൻ ‍ ജില്ലാ കളക്ടർ ‍ എ. അലക്സാണ്ടര്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

അണക്കെട്ടിലെ ജലനിരപ്പ് 2.396.38 അടിയായിട്ടുണ്ട്. 2,396.86 അടിയായാല്‍ അടുത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കും. സെക്കന്‍ഡില്‍ 120 ക്യുബിക് മീറ്റര്‍ വെള്ളമാകും പുറന്തള്ളുക. അതിനിടെ പത്തനംതിട്ടയിലെ മലയോരമേഖലയില്‍ മഴ ശക്തമായി.

ഇടുക്കി, ഇടമലയാര്‍, കക്കി ഡാമുകള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ മഴ നിര്‍ത്താതെ തുടരുകയും ഡാമിലെ ജലനിരപ്പ് ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് അണക്കെട്ട് തുറക്കാന്‍ തീരുമാനമായത്. അതേസമയം മരണം 35 ആയി ഉയര്‍ന്നിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ 10 ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റേണ്ട സാഹചര്യത്തില്‍ റവന്യൂ, തദ്ദേശസ്വയംഭരണം, പോലീസ്, ജലസേചനം, ആര്‍.ടി.ഒ., ഫിഷറീസ്,ജലഗതാഗതം എന്നീ വകുപ്പുകളും കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, കെ.എസ്.ആര്‍.ടി.സി എന്നിവയും ചേര്‍ന്ന് നടപടി സ്വീകരിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.

പമ്പാനദി, മണിമലയാര്‍, അച്ചന്‍കോവിലാര്‍ എന്നീ മൂന്ന് നദികളും അപകട നിലയ്ക്ക് മുകളിലൂടെയാണ് ഒഴുകുന്നത്. പമ്പാ നദിയില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. നദീ തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button