തിരുവനന്തപുരം: കേരളം നേരിട്ട പ്രളയക്കെടുതി ചര്‍ച്ച ചെയ്യാനായുള്ള പ്രത്യേക നിയമസഭാ സമ്മേളനം തുടങ്ങി. അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ് പേയ്, തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി, സോമനാഥ് ചാറ്റര്‍ജി എന്നിവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് സമ്മേളനം ആരംഭിച്ചത്. കെടുകാര്യസ്ഥതയുടെയും അനാസ്ഥയുടെയും ബാക്കിപത്രമാണ് പ്രളയമെന്ന് വി.ഡി സതീശന്‍. വേലിയേറ്റ സമയത്താണ് ഡാമുകള്‍ തുറന്നുവിട്ടത്. ഡാം മാനേജ്മെന്റിന്റെ എബിസിഡി അറിയാത്തവരെ ഉത്തരവാദിത്തം ഏല്‍പ്പിച്ചുവെന്ന് വി.ഡി സതീശന്‍ പറഞ്ഞു.
ആസൂത്രണമില്ലായ്മ സൃഷ്ടിച്ച മഹാദുരന്തമെന്ന് ചരിത്രം വിധിയെഴുതും. ആദ്യദിവസം രക്ഷാപ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ സംവിധാനം അനങ്ങിയില്ല. വെള്ളമിറങ്ങിയ ശേഷമാണ് സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. സേനാവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ കൃത്യമായ വിവരങ്ങള്‍ നല്‍കിയില്ലെന്ന് വി.ഡി സതീശന്‍ വ്യക്തമാക്കി.
Also Read : പ്രത്യേക നിയമസഭാ സമ്മേളനം തുടങ്ങി; രക്ഷാപ്രവര്‍ത്തകര്‍ക്ക് ബിഗ് സല്യൂട്ട് നല്‍കി മുഖ്യമന്ത്രി
ഡാം തുറന്നതല്ല പ്രളയത്തിന് കാരണം എന്ന നിലപാട് മുല്ലപ്പെരിയാര്‍ കേസില്‍ തിരിച്ചടിയാകുമെന്നും എംഎം മണിയുടെ പരിഹാസ ചേഷ്ടയെയും വി.ഡി സതീശന്‍ വിമര്‍ശിച്ചു. ഒരു ശതമാനം ദുരിതബാധിതര്‍ക്ക് പോലും ഭക്ഷ്യകിറ്റുകള്‍ കിട്ടിയില്ല. 10,000 രൂപ ധനസഹായം എല്ലാവര്‍ക്കും കിട്ടുന്നില്ലെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ കാലവര്‍ഷക്കെടുതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
Post Your Comments