ന്യൂഡൽഹി : പാർട്ടിക്കിടെ കാമുകിയെ യുവാവ് വെടിവെച്ചു കൊന്നു. കാമുകിയ്ക്ക് മറ്റൊരാളുമായി ബന്ധമെന്നാരോപിച്ച് കാമുകന്‍ 18 കാരിയായ പെണ്‍കുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തി. ദില്ലിയിലെ ഷാലിമാര്‍ ബാഘിയിലാണ് സംഭവം. പ്രദീപ് ഷെറാവത്ത് എന്ന 29 കാരനാണ് റിതിക എന്ന പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയത്. ഇരുവരും മാസങ്ങളായി ഒരുമിച്ചായിരുന്നു താമസം.
ALSO READ: പ്രണയത്തിൽ നിന്ന് പിന്മാറി; യുവതിയെ വീട്ടിൽ കയറി വെടിവെച്ചു
പെൺകുട്ടി വീട്ടു ജോലി ചെയ്യ്താണ് ജീവിക്കുന്നത്. ഇവര്‍ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് യുവാവ് കൊലപാതകം ആസൂത്രണം ചെയ്തത്.വീട്ടില്‍ വെച്ച് സുഹൃത്തുക്കള്‍ക്കായി പ്രദീപ് ഒരു പാര്‍ട്ടി ഒരുക്കുകയും ഇതിലേക്ക് റിതികയുടെ കൂടി സുഹൃത്തുക്കളെ നിര്‍ബന്ധപൂര്‍വ്വം ക്ഷണിച്ചു. പിന്നീട് തോക്കില്‍ വെടിയുണ്ട നിറച്ച് റിതികയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പെൺകുട്ടിയുടെ കാമുകനെ പോലീസ് പിടികൂടിയിട്ടുണ്ട്.
Post Your Comments