ലഖ്നൗ: ജീന്‍സ് മാറിയിട്ട അനുജനെ ജ്യേഷ്ഠന് കുത്തിക്കൊലപ്പെടുത്തി.ഉത്തര്‍പ്രദേശ് അലഹബാദിലെ താര്വായിൽ സുരേന്ദ്ര(35)യെയാണ് ജ്യേഷ്ഠന് രാജേന്ദ്ര(37)കുത്തിക്കൊന്നത്. കൊലപാതകത്തിന് ശേഷം ഒളിവിൽപോയ ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.
Also read : ചുംബനസ്വാമി’ അറസ്റ്റില്‍
രാജേന്ദ്രയുടെ ജീന്‍സ് സുരേന്ദ്ര മാറി അണിഞ്ഞതാണ് പ്രശനങ്ങൾക്ക് വഴിതെളിച്ചത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും, തർക്കം മൂത്തപ്പോൾ രാജേന്ദ്ര അനുജനെ കത്തികൊണ്ട് നിരവധി തവണ കുത്തുകയായിരുന്നെന്നു പോലീസ് പറഞ്ഞു.നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തി സുരേന്ദ്രയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. സംഭവ സ്ഥലത്തുന്നിന്ന് കൊലക്ക് ഉപയോഗിച്ച കത്തി കണ്ടെത്തിട്ടുണ്ടെന്നും രാജേന്ദ്രക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജിതപ്പെടുത്തിയതായും പോലീസ് പറഞ്ഞു.
Post Your Comments