ചെന്നൈ: ഹൃദയശസ്ത്രക്രിയയ്ക്ക് വേണ്ടി നീക്കി വെച്ചിരുന്ന പണത്തില്‍ നിന്ന് ഒരു പങ്ക് ദുരിതാശ്വാസത്തിന് നല്‍കിയ അക്ഷയയുടെ ശസ്ത്രക്രിയ സൗജന്യമായി നടത്തുമെന്ന് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ ടെക്‌നോളജി. തമിഴ്‌നാട്ടിലെ കാരൂര്‍ ജില്ലയിലെ താന്തോന്നിമലയ്ക്ക് സമീപത്തുള്ള കുമാരപാളയം എന്ന ഗ്രാമത്തിലാണ് അക്ഷയ താമസിക്കുന്നത്. മാധ്യമങ്ങളില്‍ നിന്ന് അക്ഷയയുടെ വാർത്തയറിഞ്ഞ ആശുപത്രി അധികൃതർ പെൺകുട്ടിയുടെ ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു.
Read also: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി സ്മിർനോഫ്
മൂന്നരലക്ഷം രൂപയാണ് അക്ഷയയുടെ സര്‍ജറിക്ക് വേണ്ടി വരുന്ന തുക. കഴിഞ്ഞ വര്‍ഷമാണ് അക്ഷയുടെ ആദ്യ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയ്ക്ക് വേണ്ട തുക ഫേസ്ബുക്കിലൂടെയായിരുന്നു ലഭിച്ചുകൊണ്ടിരുന്നത്. ഇങ്ങനെ ലഭിച്ച ഇരുപതിനായിരം രൂപയിൽ നിന്നാണ് അയ്യായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.
Post Your Comments