KeralaLatest NewsNews

ഹൃദ്യം പദ്ധതിയെ കുറിച്ച് മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: ഹൃദ്യം പദ്ധതിയിലൂടെ ഇതുവരെ 6204 കുട്ടികള്‍ക്ക് ഹൃദയശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എല്ലാ കുട്ടികള്‍ക്കും അവരുടെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലം പരിഗണിക്കാതെ ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണത്തിന് തുല്യമായ അവസരം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും സര്‍ജറികള്‍ക്കു ശേഷമുള്ള ഒരു വര്‍ഷത്തെ മരുന്നുകളും സര്‍ക്കാര്‍ സൗജന്യമായി നല്‍കുമെന്നും പത്തനംതിട്ട ജില്ലയിലെ ഹൃദ്യം പദ്ധതി ഗുണഭോക്താക്കളായ കുട്ടികളുടെയും രക്ഷകര്‍ത്താക്കളുടെയും സംഗമ പരിപാടിയായ ഹൃദയത്തില്‍ വച്ച് മന്ത്രി പറഞ്ഞു.

Read Also: ഡിജിറ്റൽ സയൻസ് പാർക്ക് ഒന്നാംഘട്ട പ്രവർത്തനങ്ങൾക്ക് ഓഗസ്റ്റ് ഒന്നിനു തുടക്കം: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

‘സംസ്ഥാനത്ത് ആകെ 18,259 പേരാണ് ഹൃദ്യം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അവയില്‍ 6,204 സര്‍ജറികള്‍ നടന്നു കഴിഞ്ഞു. ജില്ലയില്‍ 561 കുട്ടികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 149 പേര്‍ക്ക് ഇതുവരെ സര്‍ജറി ചെയ്തു കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളില്‍ ഒന്നാണ് ഹൃദ്യം. ജന്മനാ ഹൃദ്രോഗമുള്ള കുട്ടികളുടെ അതിജീവന നിരക്ക് മെച്ചപ്പെടുത്തുന്നതില്‍ വലിയ പങ്കാണ് ഹൃദ്യം പദ്ധതി നിര്‍വഹിക്കുന്നത്’, വീണ ജോര്‍ജ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button