Latest NewsNewsIndia

ഇന്ത്യയിൽ ആദ്യമായി ‘ബെർലിൻ ഹാർട്ട്’ ഇംപ്ലാന്റേഷൻ നടത്തി : ശസ്ത്രക്രീയ 3 വയസുള്ള റഷ്യന്‍ ബാലനില്‍

ചെന്നൈ • ഇന്ത്യയിൽ ആദ്യമായി ബൈവെൻട്രിക്കുലാർ ബെർലിൻ ഹാർട്ട് ഇംപ്ലാന്റേഷൻ നടത്തി ചെന്നൈയിലെ എം‌ജി‌എം ഹെൽ‌ത്ത്കെയർ. സൗത്ത് ഈസ്റ്റ് ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിൽ തന്നെ ആദ്യമായാണ് ഇത്രയും സങ്കീർണമായ ഒരു ശസ്ത്രക്രിയ നടത്തുന്നത്. 3 വയസ്സുള്ള റഷ്യൻ ആൺകുട്ടിയിലാണ് ശസ്ത്രക്രിയ നടത്തിയത്. ഹൃദയത്തിന്റെ ഇരു ഭാഗങ്ങളും പിന്തുണയ്‌ക്കുന്നതിനുള്ള കൃത്രിമ ഹാർട്ട് പമ്പുകളെയാണ് ‘ബെർലിൻ ഹാർട്ട്’ ഇപ്ലാന്റേഷൻ എന്നറിയപ്പെടുത്.

ചെന്നൈ ആസ്ഥാനമായ എം‌ജി‌എം ഹെൽ‌ത്ത് കെയറിലെ കാർഡിയാക് സയൻസസ് ചെയർമാനും ഡയറക്ടറും ഹാർട്ട് ആൻഡ് ലംഗ് ട്രാൻസ്പ്ലാൻറ് & മെക്കാനിക്കൽ സർക്കുലേറ്ററി സപ്പോർട്ട് പ്രോഗ്രാം ഡയറക്ടറുമായ ഡോ. കെ. ആർ. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാർട്ട് ആൻഡ് ലംഗ് ട്രാൻസ്പ്ലാൻറ് കോ-ഡയറക്ടറും മെക്കാനിക്കൽ സർക്കുലേറ്ററി സപ്പോർട്ട് , എച്ച്ഒഡിയുമായ സുരേഷ് റാവു കെ ജി, കാർഡിയാക് അനസ്തേഷ്യ, കാർഡിയാക് സർജൻമാരായ ഡോ. വി. ശ്രീനാഥ്, എംജിഎം ഹെൽത്ത് കെയറിലെ സീനിയർ കൺസൾട്ടന്റുമാരായ ഡോ. എസ്. ഗണപതി എന്നിവരും പങ്കെടുത്തു.

കോവിഡ് 19 നെ തുടർന്നുള്ള യാത്രാ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ അത്യാധുനിക വെർച്വൽ സാങ്കേതികവിദ്യ വഴി യുകെയിൽ നിന്നും ജർമ്മനിയിൽ നിന്നുമുള്ള എഞ്ചിനീയറിംഗ് സപ്പോർട്ട് ടീമുകളുടെ സഹകരണത്തോടെയാണ് 7 മണിക്കൂർ നീണ്ട മാരത്തൺ ശസ്ത്രക്രിയയിലൂടെ ബെർലിൻ ഹാർട്ട് ഇംപ്ലാന്റേഷൻ നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button