Latest NewsKerala

ദീര്‍ഘദൂര ട്രെയിനുകളുടെ സര്‍വീസ് പുന:സ്ഥാപിച്ചു

28 പാസഞ്ചര്‍ ട്രെയിനുകള്‍ ചൊവ്വാഴ്ച മുതല്‍ സര്‍വീസ് പുനരാരംഭിക്കുമെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കൊച്ചി: പ്രളയക്കെടുതികളെ തുടര്‍ന്ന് നിര്‍ത്തിവച്ച ദീര്‍ഘ ദൂര ട്രെയിനുകളുടെ സര്‍വീസ് പുന:സ്ഥാപിച്ചതായി റെയില്‍വെ അറിയിച്ചു. ഇതേ തുടര്‍ന്ന് എറണാകുളം-ഷൊര്‍ണൂര്‍ പാതയില്‍ ട്രെയിന്‍ ഒാടി തുടങ്ങും. തിരുവന്തപുരത്തുനിന്നും എറണാകുളം വരെ നേരത്തെ സര്‍വീസ് തുടങ്ങിയിരുന്നെങ്കിലും തൃശൂരിലേക്കുള്ളവ റദ്ദാക്കിയിരുന്നു.

കൂടാതെ 28 പാസഞ്ചര്‍ ട്രെയിനുകള്‍ ചൊവ്വാഴ്ച മുതല്‍ സര്‍വീസ് പുനരാരംഭിക്കുമെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ALSO READ:യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിനുകളുടെ സമയത്തിൽ മാറ്റം

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആലുവ, ചാലക്കുടി, നെല്ലായി, വടക്കാഞ്ചേരി മേഖലകളില്‍ മേല്‍പ്പാലങ്ങള്‍ അപകടാവസ്ഥയിലാകുകയും പാളത്തില്‍ മണ്ണിടിയുകയും ചെയ്തതോടെയാണ് ട്രെയിന്‍ ഗതാഗതം നിര്‍ത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button