തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കാലത്ത് നിർത്തലാക്കിയ 16 അണ്‍ റിസേർവ്ഡ് ട്രെയിൻ സർവീസുകൾ കൂടി ആരംഭിക്കാൻ റെയിൽവേ ബോര്‍ഡിന്റെ തീരുമാനം.
എറണാകുളം – കോട്ടയം പാസഞ്ചർ ഉൾപ്പെടെയുള്ള ട്രെയിനുകൾ ജൂലൈ ഒന്നു മുതൽ സർവീസ് പുനഃരാരംഭിക്കാനാണ് തീരുമാനം. ഇതോടെ യാത്രക്കാരുടെ യാത്രാ പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകും.
അതേസമയം, പല പാസഞ്ചറുകളുടെയും സമയത്തിലെ മാറ്റം പതിവ് യാത്രക്കാർക്കു തിരിച്ചടിയായേക്കാം. ഇടവേളയ്ക്കുശേഷം പല ട്രെയിനുകളും പുതിയ സമയക്രമത്തിലാണ് പുനഃരാരംഭിക്കുന്നത്.
Post Your Comments