നോട്ടിങ്ഹാം: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് മത്സരത്തിന് നോട്ടിങ്ഹാമിലെ ട്രെന്റ് ബ്രിഡ്ജിൽ തുടക്കമായി . ദവാനും ലോകേഷ് രാഹുലുമാണ് ഓപ്പണിങ് ബാറ്റ്സ്മാൻമാരായി എത്തുന്നത്.ആദ്യ രണ്ട് ടെസ്റ്റും ഇംഗ്ലണ്ടിനെതിരെ പരാജയപ്പെട്ട ഇന്ത്യക്ക്പരമ്പരയിൽ തിരിച്ചെത്താൻ ഈ മത്സരത്തിൽ വിജയം അനിവാര്യമാണ്. അതിനാൽ അതിസമ്മർദ്ദവുമായണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.
ലോര്‍ഡ്സില്‍ ഇന്നിങ്സ് തോല്‍വി ഏറ്റുവാങ്ങിയതോടെ ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പമ്ബരയില് 0-2 എന്ന നിലയിലാണ്. അതിനാൽ മൂന്നാം ടെസ്റ്റിൽ പരാജയപ്പട്ടാൽ പരമ്പര നഷ്ടമാകും. ആദ്യ ടെസ്റ്റുകളില്‍ ഇന്ത്യയുടെ ബാറ്റിങ്ങ് നിര തകര്‍ന്നതാണ് തോല്‍വിക്ക് കാരണം. നാട്ടില്‍ മികച്ച വിജയങ്ങള്‍ നേടിയ കോഹ്ലി ക്യാപ്റ്റനെന്ന നിലയില്‍ നേരിടുന്ന ആദ്യ അഗ്നി പരീക്ഷ കൂടിയാണിത്.
Also read : മുന്‍ യുഎന്‍ ജനറല്‍ സെക്രട്ടറി കോഫി അന്നന് അന്തരിച്ചു
Post Your Comments