CricketLatest NewsSports

ലോർഡ്‌സിൽ ‘സെയിൽസ് മാനായ്’ അർജുൻ ടെണ്ടുൽക്കർ : സഹായവുമായി ഹർഭജൻ

ആരാണ് റേഡിയോ വില്‍ക്കുന്നതെന്ന് നോക്കൂ

ലണ്ടന്‍ : ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്റെ മകൻ ലോർഡ്‌സിൽ സെയിൽസ് മാനായി. ഹര്‍ഭജന്‍ സിംഗ് ട്വിറ്ററിൽ കൂടി പുറത്തുവിട്ട ഒരു ചിത്രത്തിലാണ് ലോര്‍ഡ്‌സ് സ്‌റ്റേഡിയത്തിന് പുറത്ത് റേഡിയോ വില്‍ക്കുന്ന അര്‍ജുനെ കാണാനായത്.

‘ആരാണ് റേഡിയോ വില്‍ക്കുന്നതെന്ന് നോക്കൂ’ എന്ന തലകെട്ടോടു കൂടിയായിരുന്നു ട്വീറ്റ്. ചിത്രം ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

Read also:ജെറാര്‍ഡ് പിക്വെ രാജ്യാന്തര ഫുട്ബാളിൽ നിന്ന് വിരമിച്ചു

എംസിസി യംഗ് ക്രിക്കറ്റേര്‍സിനൊപ്പം പരിശീലനത്തിനെത്തിയാണ് ലോര്‍ഡ്‌സില്‍ അര്‍ജുന്‍.
മുൻപ് മഴയില്‍ കുതിര്‍ന്ന ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഗ്രൗണ്ട് സ്റ്റാഫുകളെ സഹായിക്കുന്ന അർജുന്റെ ചിത്രങ്ങൾ ഒരുപാട് പ്രശംസകൾ നേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button