ബാഴ്‌സലോണ: സ്‌പാനിഷ് ഫുട്ബോൾ താരം ജെറാര്‍ഡ് പിക്വെ രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. സ്‌പാനിഷ് കുപ്പായത്തിൽ ഇനി പ്രതിരോധ നിരയിൽ പിക്വെ ഉണ്ടാകില്ല. റഷ്യന്‍ ലോകകപ്പിൽ ടീമിന്റെ മോശം പ്രകടനവും തോൽവിയുമാണ് വിരമിക്കലിനു കാരണമെന്നാണ് അഭ്യൂഹങ്ങൾ.
സ്പാനിഷ് ക്ലബ്ബ് ബാഴ്‌സ താരമായ പിക്വെ ക്ലബ് കരിയർ തുടരും. ദേശീയ ടീമിനായി 102 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 2010-ല്‍ ലോകകപ്പ് നേടിയ സ്‌പെയിന്‍ ടീമില്‍ അംഗമായിരുന്നു. മികച്ച ഡിഫന്‍ഡര്‍മാരില്‍ ഒരാളാണ് പിക്വെ. 2012-ൽ യൂറോ കിരീടവും നേടിയിട്ടുണ്ട്.
Read also:എയർപോർട്ട് അധികൃതരോട് ലൈംഗിക ചുവയോടെ സംസാരിച്ചു; മലയാളി യുവാവ് പിടിയിൽ
സ്പാനിഷ് സൂപ്പര്‍ കപ്പിന് മുന്നോടിയായി ആയിരുന്നു പ്രഖ്യാപനം. റഷ്യന്‍ ലോകകപ്പ് പിക്വെയുടെ അവസാന മേജര്‍ ടൂര്‍ണമെന്‍റായേക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു.
‘സ്പാനിഷ് ടീമിനൊപ്പമുള്ളത് മനോഹരമായ നിമിഷങ്ങളായിരുന്നു. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പും ഒരു ലോകകപ്പും നേടാനായി. ആ നല്ല കാലഘട്ടം അവസാനത്തിലേക്ക് എത്തിയിരിക്കുന്നു’ പിക്വെ വിരമിക്കൽ പ്രഖ്യാപനത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments