ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ പുറത്താക്കാനുള്ള ‘മരുന്ന്’ തങ്ങളുടെ കൈവശമുണ്ടെന്ന് ഇംഗ്ലണ്ട് പരിശീലകൻ ട്രവര്‍ ബെയ്ലിസ്. സഹതാരങ്ങളെ റണ്‍സെടുക്കാന്‍ അനുവദിക്കാതെ സമ്മര്‍ദ്ദത്തിലാക്കി പുറത്താക്കാന്‍ കഴിഞ്ഞാൽ കോഹ്ലിയെയും ഔട്ടാക്കാൻ സാധിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കി. വിരാട് കോഹ്ലി ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനല്ലെങ്കില്‍ പോലും ആ സ്ഥാനത്തിന് തൊട്ടടുത്തു തന്നെയാണെന്നും ബെയ്ലിസ് പറയുകയുണ്ടായി.
Read also: വിരാട് കോഹ്ലിയെ വെല്ലുവിളിച്ച് പാകിസ്ഥാൻ കോച്ച്
ഇന്ത്യന്‍ താരങ്ങള്‍ നേരിടുന്ന അതേ പ്രശ്നം ഞങ്ങൾക്കുമുണ്ട്. പൂര്‍ണ്ണമായും നിലയുറപ്പിക്കാനാവാത്ത ബാറ്റ്സ്മാന്മാര് ടീമിലുള്ളതിനാൽ ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ എന്നിവരിലേക്ക് കൂടുതല്‍ ഭാരം ഉണ്ടാകുന്നുവെന്നും ബെയ്ലിസ് കൂട്ടിച്ചേർത്തു.
Post Your Comments