ജിദ്ദ: അൽക്വയ്ദയുടെ വധിക്കപ്പെട്ട തലവൻ ഉസാമ ബിൻലാദനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് അമ്മ ആലിയ. ബ്രിട്ടനിലെ ഗാർഡിയൻ പത്രത്തിനു നല്കിയ അഭിമുഖത്തിലാണ് ആലിയ മകനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചിരിക്കുന്നത്. ബിൻ ലാദൻ കുടുംബം സൗദിയിലെ ഏറ്റവും വലിയ സമ്പന്ന കുടുംബങ്ങളിൽ ഒന്നാണ്. ജിദ്ദയിലെ കൊട്ടാരസദൃശ്യമായ ബംഗ്ലാവിലാണ് ഇപ്പോൾ ആലിയ താമസിക്കുന്നത്. കുട്ടിക്കാലത്ത് ഉസാമ നാണം കുണുങ്ങിയും ദൈവഭക്തനുമായിരുന്നുവെന്നാണ് അമ്മ പറയുന്നത്.
Read also: ബിൻ ലാദൻ ഇന്ത്യയെ ലക്ഷ്യമിട്ടിരുന്നു; രഹസ്യരേഖകൾ പുറത്തുവിട്ട് യുഎസ്
ഇരുപതുകളിൽ ജിദ്ദയിലെ കിംഗ് അബ്ദുൾ അസീസ് യൂണിവേഴ്സിറ്റിയിൽ സാമ്പത്തികശാസ്ത്രം പഠിക്കവേയാണ് മുസ്ലിം ബ്രദർഹുഡ് അംഗവും അൽ ക്വയ്ദയുടെ ആത്മീയഗുരുവുമായ അബ്ദുള്ള ആസാമിനെ ഉസാമ പരിചയപ്പെടുന്നത്. അവർ അവനെ ബ്രെയിൻവാഷ് ചെയ്തു മാറ്റിക്കളയുകയായിരുന്നുവെന്നാണ് അമ്മ പറയുന്നത്. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനു പിന്നാലെ സൗദി ഭരണകൂടം ബിൻ ലാദൻ കുടുംബത്തെ നിരീക്ഷണത്തിലാക്കിയിരുന്നു. പാകിസ്ഥാനിലെ അബോട്ടബാദിൽ ഒളിച്ചുകഴിയുകയായിരുന്ന ഉസാമയെ 2011ലാണ് യുഎസ് സേന രഹസ്യ ഓപ്പറേഷനിൽ വധിച്ചത്.
Post Your Comments