പാരിസ്: ഒസാമ ബിന്‍ ലാദന്റെ ഭീകര പ്രവർത്തനങ്ങളോട് തനിക്ക് ഒരിക്കലും മതിപ്പില്ലെന്ന് മകൻ ഒമര്‍ ബിന്‍ ലാദന്‍. തന്റെ പിതാവിനോടും അയാൾ നടത്തിയ ക്രൂരതകളോടും എന്നും തനിക്ക് അറപ്പും ഭയവും മാത്രമായിരുന്നുവെന്ന് ഒമർ ഇസ്രഈലി ദിനപ്പത്രമായ യെദോയിത് അഹ്‌റോനത്തിന് നല്‍കിയ അഭിമുഖത്തിൽ വ്യക്തമാക്കി.
തന്റെ പിതാവ് ചെയ്ത് കൂട്ടിയ ക്രൂരതകൾക്കെല്ലാം താൻ ക്ഷമ ചോദിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പിതാവ് ചെയ്തുപോന്നിരുന്ന പ്രവൃത്തികളിൽ തനിക്ക് എന്നും എതിർപ്പാണുള്ളതെന്ന് ഒമർ പറയുന്നു. ലോകത്തുള്ളവരെല്ലാം ഒന്നായി കഴിയണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് ഒമര്‍ പറയുന്നത്. വ്യത്യസ്ത മതങ്ങളില്‍ പെട്ടവര്‍ അയല്‍ക്കാരായി സമാധാനത്തില്‍ കഴിയുന്ന ലോകമാണ് നമുക്ക് വേണ്ടതെന്നും ഒമര്‍ പറഞ്ഞു.
Also Read:കഴുത്ത് വേദന പരിഹരിക്കാൻ നിങ്ങൾ ചെയ്യേണ്ടത്…
‘സ്വന്തം മക്കളെ സ്‌നേഹിക്കുന്നതിന്റെ ഇരട്ടി പിതാവ് തന്റെ ശത്രുക്കളെ വെറുത്തു. എന്റെ ജീവിതം മുഴുവന്‍ ഞാന്‍ പാഴാക്കിക്കളയുകയായിരുന്നല്ലോ എന്നോര്‍ക്കുമ്പോള്‍ വിഷമമുണ്ട്. ഞാനതെല്ലാം ഉപേക്ഷിച്ചുപോരുമെന്ന് അന്നേ എനിക്ക് തോന്നിയതാണ്. അതുതന്നെ സംഭവിച്ചു. ഒസാമ ബിന്‍ ലാദന്റെ ആണ്‍മക്കളില്‍ ഇളയവനായ എനിക്ക് അല്‍-ഖ്വയ്ദയുടെ തലപ്പത്തേക്ക് വരാനുള്ള ക്ഷണം വന്നിരുന്നു, പക്ഷെ ഞാനത് നിരസിച്ചു. എങ്ങനെയുള്ള മനുഷ്യനാണ് തന്റെ പിതാവെന്ന് ഞാൻ പതുക്കെ തിരിച്ചറിയുകയായിരുന്നു. എന്നെങ്കിലും അമേരിക്ക സന്ദര്‍ശിക്കണമെന്ന് ആഗ്രഹമുണ്ട്’, ഒമർ വ്യക്തമാക്കി.
2001ല്‍ നടന്ന അമേരിക്കയിലെ 9/11 ഭീകരാക്രമണം ആസൂത്രണം ചെയ്ത ഒസാമ ബിന്‍ ലാദനെ 2011 മെയ് യു.എസ് സേന പാക്കിസ്ഥാനില്‍ വെച്ച് കൊലപ്പെടുത്തുകയായിരുന്നു.
Post Your Comments