വാഷിങ്ടൻ: ഉസാമ ബിൻ ലാദനെ സംബന്ധിച്ച 4.7 ലക്ഷം രഹസ്യരേഖകൾ പുറത്തുവിട്ട് യുഎസ് രഹസ്യന്വേഷണ ഏജൻസിയായ സിഐഎ. കശ്മീരിലെ സംഘർഷവും മുംബൈ ഭീകരാക്രമണത്തിന്റെ കോടതി നടപടികളും ഉസാമ ബിൻ ലാദൻ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നതായി ഈ രേഖകളിൽ വ്യക്തമാക്കുന്നു. കൂടാതെ ലാദന്റെ മകന്റെ കല്യാണ വിഡിയോ, ഡയറികൾ, ശബ്ദ, ദൃശ്യ ഫയലുകൾ തുടങ്ങിയവയും ഈ രേഖകളിലുണ്ട്.
26\11 മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയും പാക് വംശജനുമായ ലഷ്കർ ഭീകരൻ ഡേവിഡ് ഹെഡ്‍ലിയുമായി ബന്ധപ്പെട്ട വിവരങ്ങളും ഇയാളുടെ വിചാരണ നടപടികളുടെ റിപ്പോർട്ടുകൾ അടങ്ങിയ പ്രമുഖ ഇന്ത്യൻ പ്രസിദ്ധീകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. പകർപ്പവകാശമുള്ള ദ് സ്റ്റോറി ഓഫ് ഇന്ത്യ ഉൾപ്പെടെ രണ്ടു ജോടി വിഡിയോകളും രേഖകളിലുണ്ട്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശപ്രകാരമാണ് ഈ രേഖകൾ പരസ്യമാക്കിയിരിക്കുന്നത്.
Post Your Comments