വാഷിംഗ്ടൺ : അൽ ഖ്വയ്ദ ഭീകരനും ,ഒസാമ ബിൻ ലാദന്റെ സഹായിയുമായ അഡെൽ അബ്ദുൽ ബാരിയെ (60) യുഎസ് കോടതി മോചിപ്പിച്ചു . ജയിലിൽ പാർപ്പിച്ചാൽ ശാരീരികാവസ്ഥയും,പ്രായവും പരിഗണിച്ച് കൊറോണ പിടിപെടാനുള്ള സാദ്ധ്യതയുണ്ടെന്നും മാൻഹട്ടൺ ഫെഡറൽ കോടതി ജഡ്ജി ലൂയിസ് എ. കൽപാൻ ചൂണ്ടിക്കാട്ടി .
Read Also : ശബരിമലയിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നുവെന്ന് റിപ്പോർട്ട്
അഡെലിന്റെ അമിതവണ്ണം ശരാശരി മനുഷ്യനേക്കാൾ കൂടുതൽ രോഗസാദ്ധ്യതയുണ്ടാക്കുന്നുവെന്നാണ് മോചിപ്പിക്കാനുള്ള കാരണമായി കോടതി പറഞ്ഞത് . ‘തുടർച്ചയായ തടവ്’ അഡെലിന്റെ ആരോഗ്യസ്ഥിതിയെ വഷളാക്കുന്നുവെന്ന് അഭിഭാഷകർ വാദിക്കുകയും ചെയ്തു . നിലവിൽ അഡെലിന്റെ ഭാരം 230 പൗണ്ടാണ് .
ഇക്കഴിഞ്ഞ ഒക്ടോബർ 9 ന് ജയിലിൽ നിന്ന് മോചിപ്പിച്ചെങ്കിലും , ബുധനാഴ്ചയാണ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് കേന്ദ്രത്തിൽ നിന്ന് അഡെലിനെ വിട്ടയച്ചത് . 1998 ൽ ആഫ്രിക്കയിലെ രണ്ട് യുഎസ് എംബസികൾക്ക് നേരെ അഡെലിന്റെ നേതൃത്വത്തിൽ നടന്ന ബോംബാക്രമണത്തിൽ 12 അമേരിക്കൻ പൗരന്മാർ ഉൾപ്പെടെ 224 പേരാണ് കൊല്ലപ്പെട്ടത്.
Post Your Comments