അധികാരം ഒരു ഉന്മത്താവസ്ഥായാണ്. സ്ഥാന മാനങ്ങള്‍ കിട്ടിയാല്‍ പിന്നെ തന്റെ കഴിവ് കൊണ്ടാണ് ഭൂമി പോലും കറങ്ങുന്നതെന്നു ചിന്തിക്കുന്ന രാഷ്ട്രീയ മേലാളന്മാര്‍ക്ക് മുന്നില്‍ വ്യത്യസ്തതരാകുകയാണ് മൂന്നു മഹത് വ്യക്തികള്‍. ഒരിക്കല്‍ അമേരിക്കയുടെ ഭരണകര്‍ത്താക്കളായി പ്രവര്‍ത്തിച്ച ജോര്‍ജ്ജ് ബുഷ്, ഒബാമ, ബില്‍ ക്ലിന്റന്‍ തുടങ്ങിയവര്‍ ഒരുമിച്ചു നില്‍ക്കുന്ന ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഒരിക്കല്‍ ഭരണം നിയന്ത്രിച്ചവര്‍ അധികാരത്തില്‍ നിന്നും ഇറങ്ങിക്കഴിഞ്ഞിട്ടു യാതൊരു സ്ഥാനമാനങ്ങളുടെയും പിന്നാലെ പോകുകയോ ഭരണത്തില്‍ ഇടപെടുകയോ ചെയ്യാതെ സാധാരണ ഒരു അമേരിക്കന്‍ വ്യക്തിയുടെ ജീവിതം തുടരുകയാണ്.
ഇത്രയും ലളിതമായ ജീവിതം നയിക്കുന്ന ഒരു ജന നേതാവ് നമുക്ക് ഉണ്ടാകുമോ? പഞ്ചായത്ത് മെമ്പര്‍ക്ക് അവരെ അധികാരം തലയ്ക്ക് പിടിച്ചു നില്‍ക്കുമ്പോള്‍ ഇതൊന്നു കാണേണ്ടതാണ്. മുന്‍ മന്ത്രി, എം എല്‍ എ എന്ന് തുടങ്ങി മുന്‍ സ്ഥാനമാനങ്ങളെയും കൂടെ ക്കൊണ്ട് നടക്കുന്ന, വോട്ടു ചെയ്ത് ജയിപ്പിച്ച ജനങ്ങളെ കാണാന്‍ സുരക്ഷാ വലയത്തില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന, നേതാക്കന്മാര്‍. എന്താണ് ഈ വ്യത്യാസത്തിനു കാരണം?
സമൂഹത്തില്‍ നടക്കുന്ന പ്രശ്നങ്ങളില്‍ ഇടപെടുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യാത്ത നമ്മുടെ ഭരണ വര്‍ഗ്ഗവും അധികാരികളും സ്ഥാനമാനങ്ങള്‍ക്ക് പിന്നാലെ പോകുകയും ചെയ്യുന്നു. അഴിമതി, സ്ഥാനം എന്നിവ മാത്രം ലക്ഷ്യമിടുന്ന നമ്മുടെ നേതാക്കന്മാരില്‍ നിന്നും യുവ തലമുറ പഠിക്കേണ്ടത് എന്താണ്? സ്ഥാനമാനങ്ങളുടെ പിന്നാലെ പായുന്ന ഈ നേതാക്കന്മാര്‍ ഭരണ ചക്രം തിരിക്കുകയും ലോകത്തെ തന്നെ നിയന്ത്രിക്കുകയും ചെയ്ത ഈ അമേരിക്കന്‍ നേതാക്കന്മാരെ കണ്ടു പഠിക്കേണ്ടതാണ്.
Post Your Comments