ന്യൂഡല്‍ഹി : ട്വിറ്ററില്‍ ഏറ്റവുമധികം പേര്‍ പിന്തുടരുന്ന സജീവ രാഷ്ട്രീയ നേതാവായി പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് വിലക്കിയതോടെയാണ് ഈ നേട്ടം നരേന്ദ്രമോദിയ്ക്ക് സ്വന്തമായത്. കാപിറ്റോള്‍ കലാപത്തിന് പിന്നാലെയാണ് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ വിലക്കിയത്.
@realDonaldTrump എന്ന അക്കൗണ്ടിനാണ് ട്വിറ്റര്‍ വിലക്കേര്‍പ്പെടുത്തിയത്. ട്രംപ് വിഭാഗം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച അക്കൗണ്ടും(@TeamTrump) സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. 88.7 ദശലക്ഷമായിരുന്നു വിലക്കിന് മുന്‍പ് ട്രംപിനുണ്ടായിരുന്ന ഫോളോവേഴ്‌സ്. 64.7 ദശലക്ഷം ഫോളോവര്‍മാരാണ് നരേന്ദ്രമോദിക്ക് ട്വിറ്ററിലുള്ളത്.
എന്നാല്‍ ഏറ്റവും കൂടുതല്‍ ഫോളോവര്‍മാരുള്ള രാഷ്ട്രീയ നേതാവ് യുഎസ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമയാണ്. 127.9 ദശലക്ഷമാണ് ഇദ്ദേഹത്തിനുള്ളത്. യുഎസ് പ്രസിഡന്റായി അധികാരമേല്‍ക്കുന്ന ജോ ബൈഡന് ഫോളോവര്‍മാരായി 23.3 ദശലക്ഷം ആളുകളുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് 24.2 ദശലക്ഷവും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് 21.2 ദശലക്ഷമാണ് ഫോളോവേഴ്‌സുള്ളത്.
Post Your Comments