KozhikodeNattuvarthaLatest NewsKeralaNews

‘സീരിയൽ നടികൾ വരുന്നത് എനിക്കിഷ്ടമല്ല, അങ്ങനെയുള്ള പരിപാടികൾ കാണാറില്ല’: വിമർശിച്ച നേതാവിന് തക്ക മറുപടി നൽകി മഞ്ജു

കോഴിക്കോട്: കുടുംബശ്രീ രജത ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ ‘പെൺവെട്ടം 2023’ എന്ന പൊതുപരിപാടിക്കിടെ സീരിയൽ താരങ്ങളെക്കുറിച്ച് മോശം പരാമർശം നടത്തിയ രാഷ്ട്രീയ നേതാവിന് അതേ വേദിയിൽവച്ച് തക്ക മറുപടി നൽകി നടി മഞ്ജു പത്രോസ്. പെരുമ്പിലാവിൽ വച്ച് നടന്ന പരിപാടിയിൽ സീരിയൽ നടിമാരെ അവഹേളിച്ച് സംസാരിച്ച രാഷ്ട്രീയ നേതാവിന് മഞ്ജു നൽകിയ മറുപടിയുടെ വീഡിയോ, സീരിയൽ താരം സാജന്‍ സൂര്യയാണ് സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടത്.

‘സീരിയൽ നടികൾ വരുന്നത് എനിക്കിഷ്ടമല്ല, ഞാൻ അങ്ങനെയുള്ള പരിപാടികൾ കാണാറില്ല. സാറിന് ഞങ്ങളെ ഇഷ്ടമല്ലാത്തത് അഭിനയിക്കുന്നത് കൊണ്ടാണോ, അതോ സാർ കാണാഞ്ഞിട്ടാണോ എന്നറിയില്ല. എന്ത് തന്നെയായാലും ഇതൊരു തൊഴിൽ മേഖലയാണ്. അഭിനയം എന്ന് പറയുന്നത് ഒരു തൊഴിൽ മേഖലയാണ്. അത്ര ഈസിയല്ല ഒരു മേഖലയിലും മുൻപിലെത്താൻ. എനിക്ക് കൃഷി ഇഷ്ടമല്ല, അതുകൊണ്ട് ഒരു കർഷകൻ വേദിയിൽ ഇരിക്കുന്നത് ഇഷ്ടമല്ലെന്ന് പറയുന്നതിന്റെ വൈരുദ്ധ്യത സാർ ആലോചിച്ചാൽ കൊള്ളാം’ എന്നായിരുന്നു മഞ്ജുവിന്റെ മറുപടി.

കഞ്ചാവിനും അടിമയായ 35 കാരനെ പിതാവ് കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു: അന്വേഷണം ആരംഭിച്ച് പൊലീസ് 

‘സീരിയൽ നടികളെ ഇകഴ്ത്തുന്ന പരാമർശങ്ങൾ നടത്തുകയും, അവരുടെ സാമീപ്യം പോലും ഇഷ്ടമല്ല എന്നും, ഞങ്ങളുടെ തൊഴിൽ രംഗത്തെ പുച്ഛവൽക്കരിക്കുകയും ചെയ്ത പ്രമുഖ പാർട്ടി നേതാവിന്, മാന്യമായ മറുപടി, വേദനയോടെ ആണെങ്കിൽ കൂടിയും മഞ്ജു പത്രോസ് നൽകി. അഭിനന്ദനങ്ങൾ മഞ്ജു. പരിപാടിയുടെ പേര് ” പെൺവെട്ടം” എന്നിട്ട് പെണ്ണിനെ ഇരുത്തി നൈസ്സായി അപമാനിക്കൽ. ആളെകൂട്ടാൻ ഞങ്ങളെ വേണം. എന്നിട്ട് ഇരുത്തി പറയും സീരിയൽ കാണരുതെന്ന് ചീത്തയായി പോകുമെന്ന് . ഇപ്പോ നാട്ടുകാര് പറഞ്ഞു തുടങ്ങി നേതാക്കൾ കാരണം ടിവിയിലെ വാർത്തകൾ പോലും കാണാൻ നാണക്കേടാന്ന്. കലികാലം’ വീഡിയോ പങ്കുവച്ചുകൊണ്ട് സാജൻ സൂര്യ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button