വാഷിംഗ്ടണ്‍ : കോവിഡ് കാലത്ത് ലോകത്തെ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച രാഷ്ട്രീയ നേതാവെന്ന ഖ്യാതി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക്. ലോകം മുഴുവനുമുള്ള സര്‍വ്വെയിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭൂരിപക്ഷമെന്ന് റിപ്പോര്‍ട്ട്. 55 ശതമാനം പേരും വോട്ട് ചെയ്തത് നരേന്ദ്രമോദിക്കാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കന്‍ റിസേര്‍ച്ച് സംഘടന സംഘടിപ്പിച്ച സര്‍വ്വേ റിപ്പോര്‍ട്ടിലാണ് മോദിക്ക് ഭൂരിപക്ഷം ലഭിച്ചത്. 75 ശതമാനം പേരും മോദിയെ പിന്തുണക്കുന്നവരാണ്. വിയോജിപ്പ് പ്രകടിപ്പിക്കുന്നത് 20 ശതമാനം പേര്‍ മാത്രമാണെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.
Read Also : ആണവായുധ അക്രമ നിരോധന ഉടമ്പടി പ്രകാരം ആണവകേന്ദ്രങ്ങളുടെ പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും
മോദിക്കൊപ്പം ബിജെപിക്കും ജനപിന്തുണ ഏറിയെന്നാണ് സര്‍വ്വേ ഫലം പറയുന്നത്. 13 രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളെ ഉള്‍പ്പെടുത്തിയായിരുന്നു സര്‍വ്വെ നടന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. ആസ്ട്രേലിയ, ബ്രസീല്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ഇറ്റലി, ജപ്പാന്‍, മെക്സികോ, ദക്ഷിണ കൊറിയ, സ്പെയ്ന്‍, യുകെ, യുഎന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളെയാണ് പരിഗണിച്ചത്. അതില്‍ ബ്രിട്ടന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് നെഗറ്റീവ് വോട്ടുകളാണ് ലഭിച്ചത്.
അദ്ദേഹത്തിനെതിരെ വോട്ട് ചെയ്തവരേക്കാള്‍ വളരെ കുറവായിരുന്നു പിന്തുണച്ചവരുടെ എണ്ണം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഒമ്പതാം സ്ഥാനത്താണെന്നും പറയുന്നു.
Post Your Comments