ThiruvananthapuramNattuvarthaLatest NewsKeralaNews

‘അന്തരിച്ച കെജി ജോർജ് മികച്ച രാഷ്ട്രീയ നേതാവ്’: അബദ്ധത്തിൽച്ചാടി കെ സുധാകരൻ, വൈറലായി വീഡിയോ

തിരുവനന്തപുരം: പ്രശസ്ത സംവിധായകൻ കെജി ജോർജിന്റെ നിര്യാണത്തിൽ അനുശോചിച്ച്‌ അബദ്ധത്തിൽച്ചാടി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കെജി ജോർജിന്റെ വിയോഗത്തില്‍ പ്രതികരണം ചോദിച്ച മാധ്യമ പ്രവര്‍ത്തകരോടാണ് സുധാകരന്‍ അബദ്ധ പരാമര്‍ശം നടത്തിയത്.

കെജി ജോർജിന്‍റെ മരണത്തെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന്, ‘അദ്ദേഹത്തെ കുറിച്ച് ഓര്‍ക്കാന്‍ ഒരുപാടുണ്ട്. നല്ലൊരു പൊതുപ്രവര്‍ത്തകനായിരുന്നു. രാഷ്ട്രീയ നേതാവായിരുന്നു, കഴിവും പ്രാപ്തിയുമുള്ളയാളായിരുന്നു, ഞങ്ങള്‍ക്ക് അദ്ദേഹത്തോട് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നില്ല. അദ്ദേഹത്തോട് സഹതാപമുണ്ട്, വിയോഗത്തില്‍ ദുഃഖമുണ്ട്. അദ്ദേഹത്തെക്കുറിച്ച്‌ ഞങ്ങൾക്കൊന്നും മോശം അഭിപ്രായമില്ല’. എന്നായിരുന്നു കെ സുധാകരന്‍റെ മറുപടി.

കെഎസ്‌ആര്‍ടിസി ബസ് തലയില്‍ക്കൂടി കയറിയിറങ്ങി വയോധികക്ക് ദാരുണാന്ത്യം

സുധാകരന്റെ പരാമർശത്തിനെതിരെ വലിയ പരിഹാസമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നിട്ടുള്ളത്. സുധാകരന് സംസാരിക്കുന്നതിനെക്കുറിച്ച് ബോധ്യമില്ലെന്നും, അറിയില്ല എങ്കിൽ അതങ്ങ്‌ പറഞ്ഞാൽപ്പോരെ എന്നുമാണ് സമൂഹ മാധ്യമങ്ങളിൽ ആളുകൾ ചോദിക്കുന്നത്. എന്നാൽ, സുധാകരന്‍റെ പ്രസ്താവന സോഷ്യൽ മീഡിയയിൽ വൈറലായതോടെ കോൺഗ്രസ് പ്രവർത്തകർ വിശദീകരണവുമായി രംഗത്തെത്തി.

കോൺഗ്രസ് പ്രവർത്തകനായ ഒരു ജോർജ്ജ് ഇന്ന് മരണപ്പെട്ടിരുന്നുവെന്നും കെ സുധാകരനുമായി അടുത്ത ആത്മബന്ധമുണ്ടായിരുന്ന ആ ജോർജിന്‍റെ മരണത്തെ പറ്റിയാണ് മാധ്യമ പ്രവർത്തകർ ചോദിക്കുന്നത് എന്ന് കരുതിയാണ് കെപിസിസി അധ്യക്ഷൻ അങ്ങനെ പ്രതികരിച്ചതെന്നുമാണ് കോൺഗ്രസ് പ്രവർത്തകർ നൽകുന്ന വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button