ഒന്‍ഡോ : ഹോട്ടല്‍ മുറിയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട രാഷ്ട്രീയ നേതാവ് കുഴഞ്ഞ് വീണ് മരിച്ചു. നൈജീരിയയിലെ ഒന്ഡോയിലാണ് സംഭവം.
കഴിഞ്ഞ ബുധനാഴ്ച യായിരുന്നു സംഭവം.അജ്ഞാതയായ സ്ത്രീയോടൊപ്പം ഹോട്ടലില്‍ മുറിയെടുത്ത ലാന്റേ എന്നയാളാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരണപ്പെട്ടത്. ദീര്‍ഘ നേരത്തെ ലൈംഗിക ബന്ധത്തിന് ശേഷം രാത്രി ഒന്‍പതരയോടെ കുളിച്ച ലാന്റേ ഉടന്‍ കുഴഞ്ഞ് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ കുഴഞ്ഞ് വീണത് കണ്ട് പരിഭ്രാന്തയായ യുവതി ഹോട്ടല്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മത്സരിച്ചയാളാണ് ലാന്റേ. ഇദ്ദേഹത്തിന്റെ മൃതദേഹം ഒന്‍ഡോയിലെ മെഡിക്കല്‍ സയന്‍സസ് യൂണിവേഴ്സിറ്റിയിലെ മോര്‍ച്ചറിയിലാണ് ഇപ്പോഴുള്ളത്.
Post Your Comments