ലാഹോര്‍: ഹൃദയ സംബന്ധിയായ പ്രശ്നങ്ങളെത്തുടര്‍ന്ന് പാകിസ്ഥാൻ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ജയിലില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റി. ഇ.സി.ജി.യില്‍ കണ്ട വ്യതിയാനത്തിന്റേയും രക്തപരിശോധനാ റിപ്പോര്‍ട്ടുകളുടേയും അടിസ്ഥാനത്തില്‍ ഞായറാഴ്ച ഷെരീഫിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ പാകിസ്ഥാനിലെ താത്കാലിക ഭരണകൂടം തീരുമാനിക്കുകയായിരുന്നു.
Read also: ജയിലിൽ കഴിയുന്ന പാകിസ്ഥാൻ മുൻ മുഖ്യമന്ത്രി നവാസ് ഷരീഫിനെ ആശുപത്രിയിലേക്ക് മാറ്റിയേക്കും
കഴിഞ്ഞ ആഴ്ച വൃക്ക തകരാറിലായതിന് പിന്നാലെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. പിന്നാലെയാണ് ഇ.സി.ജി.യില്‍ വ്യതിയാനങ്ങൾ കണ്ടെത്തിയത്. ഷെരീഫിനെ ഇസ്ലാമാബാദിലെ പാകിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും വിദഗ്ദ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ ചികിത്സ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
Post Your Comments