ഇസ്ലാമാബാദ്: ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനെ തിരികെ ജയിലിൽ പ്രവേശിപ്പിച്ചു. ആറ് ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഷരീഫ്. ആശുപത്രിയില്‍ ചികിത്സ തുടരാനുള്ള അദ്ദേഹത്തിന്റെ അഭ്യര്‍ഥന നിരസിച്ചാണ് ജയിലിലേക്ക് മാറ്റിയതെന്ന് മകള്‍ മറിയം നവാസ് പറഞ്ഞു. ഷരീഫിനെ ലഹോറിലെ കോട്ട് ലഖ്പത് ജയിലിലേക്കാണ് നവാസ് ഷരീഫിനെ മാറ്റിയിരിക്കുന്നത്.
അദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖം ഉണ്ടെന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ സർക്കാർ വിദ്വേഷത്തോടെ അദ്ദേഹത്തെ ഒരു ആശുപത്രിയില്‍നിന്നും മറ്റൊന്നിലേക്ക് തുടരെ മാറ്റുകയാണ്. അദ്ദേഹത്തെ പ്രവേശിപ്പിച്ച ആശുപത്രിയില്‍ ഹൃദ്രോഗ സ്പെഷിലിസ്റ്റുകളൊന്നും ഉണ്ടായിരുന്നില്ലെന്നും പിതാവിന് എന്തെങ്കിലും സംഭവിച്ചാല്‍ ഇമ്രാന് ഖാന് സര്‍ക്കാരിനായിരിക്കും അതിന്റെ പൂര്‍ണ ഉത്തരവാദിത്വമെന്നും മറിയം നവാസ് ആരോപിക്കുകയുണ്ടായി.
Post Your Comments