ഇസ്ലാമാബാദ്: അഴിമതിക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനെ വൃക്കരോഗത്തെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുമെന്ന് സൂചന. ഷരീഫിന്റെ വൃക്കകള്‍ ഉടൻ തന്നെ മാറ്റിവെയ്ക്കണമെന്നും അതിനായി ആഡിയാല ജയിലില്‍നിന്നും ആശുപത്രിയിലേക്ക് അദ്ദേഹത്തെ ഉടന്‍ മാറ്റണമെന്നും മെഡിക്കല്‍ ബോര്‍ഡ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ഞായറാഴ്ച വിദഗ്ധ സംഘം ജയിലിലെത്തി നവാസ് ഷരീഫിനെ പരിശോധിച്ചിരുന്നു. ഷരീഫിന്റെ രക്തത്തില്‍ യൂറിയ നൈട്രജന്റെ അളവ് കൂടുതലാണെന്നും നിര്ജ്ജലീകരണമുണ്ടെന്നും ഹൃദയമിടിപ്പ് വര്‍ധിച്ചുവെന്നുമാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.
Read also: മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫിന് തടവു ശിക്ഷ
പ്രധാനമന്ത്രിയായിരുന്ന സമയത്ത് അഴിമതിപ്പണമുപയോഗിച്ച് ലണ്ടനിലെ അവന്‍ഫീല്‍ഡ് ഹൗസില്‍ നാലു ഫ്ളാറ്റുകള്‍ സ്വന്തമാക്കിയെന്ന കേസിൽ എന്‍എബി കോടതി നവാസ് ഷരീഫിന് പത്ത് വർഷമാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.
Post Your Comments