ന്യൂഡൽഹി : ലോക്സഭയിലെ അവിശ്വാസ പ്രമേയ അവതരണത്തിനിടയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്ത സംഭവത്തിൽ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാഹുലിന്റേത് രാഷ്ട്രീയ നാടമെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കി.
ഇതിനെയൊന്നും തനിക്ക് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തന്നെ കെട്ടിപ്പിടിക്കുന്നതിനുമുമ്പ് രാഹുൽ ഗാന്ധി പത്തു തവണ ആലോചിക്കേണ്ടിവരുമെന്നും. അത്തരം രാഷ്ട്രീയ പോരാട്ടങ്ങൾക്ക് യാതൊരു വിലയും ഇല്ലെന്നും ആദിത്യനാഥ് വ്യക്തമാക്കി.
Read also:ആൾക്കൂട്ട ആക്രമണം ഇല്ലാതാക്കാൻ കേന്ദ്രത്തിന്റെ പ്രത്യേക ദൗത്യസംഘം
രാഹുൽ ഗാന്ധിയുടെ സ്വഭാവം കുട്ടികളുടേതാണ്. അദ്ദേഹത്തിനു നല്ല തീരുമാനങ്ങൾ എടുക്കാനുള്ള പ്രാപ്തിയില്ല. വിവേകിയായ ഒരു വ്യക്തി ഒരിക്കലും ഇത്തരം കാര്യങ്ങൾ ചെയ്യില്ലെന്നും ആദിത്യനാഥ് പറഞ്ഞു.
Post Your Comments