ന്യൂഡല്‍ഹി: രാജ്യത്ത് ആൾക്കൂട്ട മർദ്ദനവും കൊലപാതകവും വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരം അക്രമങ്ങൾ തടയുന്നതിന് പ്രത്യേക നോഡല്‍ ഓഫീസറെ നിയമിക്കാനും പ്രത്യേക ദൗത്യസംഘം രൂപവത്കരിക്കാനും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി.
സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകൾ കാരണമാണ് ഒട്ടുമിക്ക ആൾക്കൂട്ട ആക്രമണവും നടക്കുന്നത്. കൂടുതലായി കുട്ടികളെ തട്ടിക്കൊണ്ടുപോകലും പശുക്കടത്തുമാണ് ആക്രമണത്തിന് വിഷയമായി വരുന്നത്. നിയമനിര്‍മാണം നടത്തുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ നടപട
Read also:കോണ്‍ഗ്രസിന്റെ സ്വപ്നങ്ങള്‍ പൊലിയുമോ? സഖ്യ വിഷയത്തില്‍ മായാവതിയുടെ പുതിയ നിലപാട് ഇങ്ങനെ
എസ്പി റാങ്കില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥനെ നോഡല്‍ ഓഫീസറായി നിയമിക്കാനാണ് നിര്‍ദേശം. ആള്‍ക്കൂട്ട ആക്രമണം തടയുകയും അന്വേഷണവും കോടതി നടപടികളും ശരിയായി മുന്നോട്ടുപോകുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയുമാണ് ഉദ്യോഗസ്ഥന്റെ കര്‍ത്തവ്യം. ഇത്തരം സംഭവങ്ങള്‍ക്കിടയാക്കുന്ന വിധത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചരണങ്ങള്‍ നിരീക്ഷിക്കുകയും വേണം. ഇതില്‍ വീഴ്ചവരുത്തുന്ന ഉദ്യാഗസ്ഥനെതിരെ ശക്തമായ നടപടി സ്വീകരിക്കും.
ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ മന്ത്രിമാരായ സുഷമാ സ്വരാജ്, രവിശങ്കര്‍ പ്രസാദ്, തവാര്‍ചന്ദ് ഗലോട്ട് എന്നിവരടങ്ങുന്നതാണ് സംഘമാണ് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാനുള്ള നിയമനിര്‍മാണ സമിതിയിലെ അംഗങ്ങൾ . ഈ സമിതിക്ക് ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നത തല സമിതി രൂപവത്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്.ആള്‍ക്കൂട്ട ആക്രമണം സംബന്ധിച്ച് ജൂലൈ 17 ഉണ്ടായ സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കേന്ദ്രം വിഷയത്തില്‍ നടപടി സ്വീകരിക്കുന്നത്.
Post Your Comments