Latest NewsIndiaNews

മഹാ കുംഭമേള;ഇതുവരെ 38.97 കോടി വിശ്വാസികള്‍ സ്നാനം നടത്തി: യുപി സർക്കാർ

ലക്‌നൗ: മഹാകുംഭമേളയിലെ തീര്‍ത്ഥാടക പങ്കാളിത്തത്തെക്കുറിച്ചുള്ള ഔദ്യോഗിക കണക്കുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇതുവരെ 38.97 കോടി പേര്‍ സ്‌നാനം നടത്തി. ഇന്നലെ മാത്രം 67.68 ലക്ഷം പേര്‍ സ്‌നാനം നടത്തിയെന്നും യുപി സര്‍ക്കാര്‍ വ്യക്തമാക്കി.

Read Also: ഷാരോണ്‍ വധക്കേസ് കുറ്റവാളി ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചു

അതേസമയം പ്രധാനമന്ത്രിയുടെ കുംഭമേള സ്‌നാനത്തിനെതിരെ, വിമര്‍ശനവുമായി സംയുക്ത കിസാന്‍ മോര്‍ച്ച രാഷട്രീയേതര വിഭാഗം രംഗത്തെത്തി. കുംഭമേളയില്‍ ദുരന്തത്തില്‍ മരിച്ചവരെ കുറിച്ചും മോദിയും യോഗിയും ചിന്തിക്കണം.ഗംഗ ശുദ്ധീകരിക്കുമെന്ന് പറഞ്ഞ ഒരു സര്‍ക്കാറും വാഗ്ദാനം പാലിച്ചില്ല. പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകരെയും സര്‍ക്കാര്‍ ദ്രോഹിക്കുന്നത് അവസാനിപ്പിക്കണം എന്നാണ് ഗംഗയുടെ ആഗ്രഹം.യുവാക്കള്‍ അനധികൃതമായും വിദേശത്തേക്ക് പോകുന്നത് രാജ്യത്ത് ജോലിയില്ലാത്തതുകൊണ്ടാണ്, ഈ സാഹചര്യം മാറണമെന്നും അവര്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button