ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാലിശമായ പെരുമാറ്റമാണ് രാഹുല്‍ ഗാന്ധിയുടേതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തിര പ്രമേയത്തില്‍ മറുപടി പ്രസംഗം നടത്തവെയാണ് മോദി ഇത്തരത്തില്‍ പ്രതികരിച്ചത്.
രാഹുല്‍ഗാന്ധിക്കും പ്രതിപക്ഷത്തിനും ആവശ്യം തന്നെ പ്രധാനമന്ത്രി കസേരയില്‍ നിന്നും പുറത്തിറക്കുക എന്ന ആവശ്യമാണ്. തന്നെ പ്രധാനമന്ത്രി കസേരയില്‍ എത്തിച്ചത് ഇന്ത്യയിലെ ജനങ്ങളാണ്. രാഹുല്‍ ഗാന്ധി വിചാരിച്ചാല്‍ തന്നെ ഈ കസേരയില്‍ നിന്നും പുറത്തിറക്കാനാകില്ല. രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രി കസേരയില്‍ ഇരിക്കാന്‍ തിടുക്കമായി. കോണ്‍ഗ്രസില്‍ പലരും പ്രധാനമന്ത്രി കുപ്പായം തയിച്ച് ഇരിക്കുന്നവരുണ്ടെന്നും മോദി പരിഹസിച്ചു. അറിയാത്ത കാര്യങ്ങളെ കുറിച്ചാണ് രാഹുല്‍ ഗാന്ധി സംസാരിക്കുന്നതെന്നും മോദി പറഞ്ഞു.
Post Your Comments