ന്യൂഡൽഹി: ഇതുവരെയില്ലാത്ത രീതിയില്‍ ബിജെപി നേതൃത്വത്തിനെതിരേയും നരേന്ദ്ര മോദിയ്ക്കും അമിത്ഷായ്ക്കുമെതിരേയും കടന്നാക്രമിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. റാഫേല്‍ ഇടപാടും നോട്ട് നിരോധനവും ജിഎസ്ടിയുമെല്ലാം രാഹുല്‍ തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു. ബിജെപി സര്‍ക്കാരിന്റെ ഭരണത്തിലൂടെ കോട്ടിട്ട വ്യവസായികള്‍ക്കും അമിത്ഷായുടെ മകനും മാത്രമാണ് ഗുണമുണ്ടായതെന്നും രാഹുല്‍ പരിഹസിച്ചു.
എന്നാൽ ആദ്യ അവിശ്വാസ പ്രമേയ ചര്‍ച്ചകള്‍ ലോക്സഭയില്‍ പുരോഗമിക്കവേ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം കേട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചിരിയടക്കാനായില്ല. ‘ നരേന്ദ്ര മോദി മുഖത്ത് നോക്കി സംസാരിക്കാത്തത് അദ്ദേഹത്തിന്റെ കള്ളത്തരം കൊണ്ടാണെന്നുള്ള ‘പരാമര്‍ശം കേട്ടാണ് പ്രധാനമന്ത്രി പൊട്ടിച്ചിരിച്ചത്.
രാഹുൽ വളരെയേറെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച ശേഷം മോദിയുടെ ഇരിപ്പിടത്തിനരികുൽ പോയി പ്രധാനമന്ത്രിയെ ആലിംഗനം ചെയ്തു കൊണ്ട് തന്റെ വിമർശനം വ്യക്തിപരമായി അല്ല എന്ന് പറയുകയും ചെയ്തു.
Post Your Comments