സഹസ്പൂര്‍: അശ്ലീല ചിത്രങ്ങള്‍ കുട്ടികളെ പോലും ക്രൂരന്മാരാക്കുകയാണ്. ഇത്തരത്തില്‍ അശ്ലീല ചിത്രം കണ്ട ശേഷം പ്രായപൂര്‍ത്തിയാകാത്ത അഞ്ച് ആണ്‍കുട്ടികള്‍ ചേര്‍ന്ന് എട്ട് വയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. ഡെറാഡൂണിലെ സഹസ്പൂരില്‍ വ്യാഴാഴ്ചയാണ് സംഭവം. സംഭവത്തിലെ അഞ്ച് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു, ഇവരെ ദുര്‍ഗുണപരിഹാര പാഠശാലയില്‍ ആക്കി.
READ ALSO: കോര്‍ട് ചേമ്പറില്‍ വനിത വക്കീലിനെ സീനിയര്‍ വക്കീല്‍ ബലാത്സംഗം ചെയ്തു
പെണ്‍കുട്ടി വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ആണ്‍കുട്ടികള്‍ എത്തി കുട്ടിയെ പ്രതികളില്‍ ഒരാളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. പോണ്‍ ചിത്രങ്ങള്‍ കണ്ടതിന് ശേഷമാണ് ഇത്തരത്തില്‍ ഒരു പ്രവൃത്തിക്ക് തങ്ങള്‍ മുതിര്‍ന്നതെന്ന് പ്രതികളില്‍ ഒരാള്‍ പോലീസില്‍ മൊഴിനല്‍കി. മൊബൈല്‍ ഫോണിലാണ് ഇവര്‍ പോണ്‍ വീഡിയോ കണ്ടത്.
കുട്ടി വീട്ടില്‍ ഒറ്റക്കാണെന്ന് അറിഞ്ഞുകൊണ്ടാണ് പ്രതികള്‍ കൃത്യം നടത്തിയത്. ഇവര്‍ ഇത് ദിവസങ്ങള്‍ക്ക് മുമ്പേ പദ്ധതിയിട്ടിരുന്നതായി പോലീസ് പറയുന്നു. സംഭവത്തില്‍ പൊക്‌സോ ആക്ട് പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തു. കുട്ടികള്‍ പോണ്‍ വീഡിയോകള്‍ കണ്ട ഫോണും പോലീസ് പിടിച്ചെടുത്തു.
Post Your Comments