തിരൂര്‍: പുതുവത്സരദിനത്തില്‍ വീട്ടില്‍ കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പുറത്തൂര്‍ സ്വദേശിയായ ആരിച്ചാലില്‍ അജീഷിനെ (38) തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പീഡന ശേഷം പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയായിരുന്നു ഇയാൾ ചെയ്തത്.
Also Read:ജയില്‍ ജീവിതം ഇഷ്ടപ്പെട്ടു: ജാമ്യത്തിലിറക്കിയ വയോധികരായ മാതാപിതാക്കള്‍ക്ക് മകന്റെ ക്രൂര മര്‍ദനം
കഴിഞ്ഞ പുതുവത്സരദിനത്തിലായിരുന്നു സംഭവം നടന്നത്. പെണ്‍കുട്ടി തനിച്ചുള്ള സമയം പ്രതി വീട്ടില്‍ കയറി ലൈംഗികാതിക്രമം നടത്തുകയും നഗ്നഫോട്ടോകളെടുത്ത് ഭീഷണിപ്പടുത്തുകയും ചെയ്തു. ഈ സംഭവത്തിന് ശേഷം പെൺകുട്ടിയ്ക്ക് നിരന്തരമായ മാനസിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നു.
ഇതിനെ തുടർന്നാണ് പെണ്‍കുട്ടി സ്കൂള്‍ അധികൃതരോട് വിവരങ്ങൾ മുഴുവൻ അറിയിച്ചത്. പെൺകുട്ടിയുടെ മൊഴിയിൽ തിരൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം നടത്തുകയുമായിരുന്നു.
Post Your Comments