![](/wp-content/uploads/2018/07/joe-root.png)
ലണ്ടന്‍: ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞ ഇന്ത്യയോട് അതേ നാണയത്തില്‍ കണക്ക് തീര്‍ത്തിരിക്കുകയാണ് ഇംഗ്ലണ്ട്. സര്‍വ്വാധിപത്യത്തോടെയാണ് രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ട് ജയം. 82 റണ്‍സിന്റെ കൂറ്റം ജയമാണ് ഇംഗ്ലണ്ട് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 322 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 236ന് പുറത്തായി. പേസര്‍ ലിയാം പ്ലങ്കറ്റിന്റെ നാല് വിക്കറ്റ് പ്രകടനമാണ് ഇന്ത്യന്‍ ബാറ്റിംഗ നിരയെ തകര്‍ത്തത്.
READ ALSO: കുല്‍ദീപ് എറിഞ്ഞിട്ടു, രോഹിത് തല്ലി ചതച്ചു, ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ നിലംതൊടീക്കാതെ ഇന്ത്യ
46 റണ്‍ നേടിയ സുരേഷ് റെയ്‌നയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. നാകന്‍ വിരാട് കോഹ്ലി 45 റണ്‍ നേടി. ഒപ്പണര്‍മാരായ രോഹിത് ശര്‍മ്മയും(15) ശിഖര്‍ ധവാനും(36) ചേര്‍ന്ന് 57 റണ്‍സ് കൂട്ട് കെട്ടുണ്ടാക്കി. എന്നാല്‍ 8.9 ഓവറുകളില്‍ പുറത്തായി. വണ്‍ഡൗണായി എത്തിയ കെ എല്‍ രാഹുല്‍ റണ്‍ നേടാതെ മടങ്ങി.
ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ജോ റൂട്ടിന്റെ സെഞ്ചുറി പ്രകടനമാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍ നേടി കൊടുത്തത്. 113 റണ്‍സാണ് റൂട്ട് അടിച്ചു കൂട്ടിയത്. ഇയോന്‍ മോര്‍ഗനും(53) ഡേവിഡ് വില്ലിയും(50) അര്‍ദ്ധ സെഞ്ചുറിയും നെടി.
Post Your Comments