Latest NewsSports

കുല്‍ദീപ് എറിഞ്ഞിട്ടു, രോഹിത് തല്ലി ചതച്ചു, ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ നിലംതൊടീക്കാതെ ഇന്ത്യ

നോട്ടിംഗ്ഹാം: ആദ്യ ഏകദിനത്തില്‍ സര്‍വ മേഖലകളിലും ആധിപത്യത്തോടെ ഇന്ത്യയ്ക്ക് ജയം. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ഇംഗ്ലീഷ് പടയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. 49.5 ഓവറില്‍ 268 റണ്‍സിന് ഇംഗ്ലണ്ട് പുറത്ത്. 40.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു.

READ ALSO: ഐസിസി ട്വന്റി20 റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് മുന്നേറ്റം

ഇംഗ്ലീണ്ട് ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത് സ്പിന്നര്‍ കുല്‍ദീപ് യാദവാണ്. പത്ത് ഓവറില്‍ 25 റണ്‍ മാത്രം വിട്ടുനല്‍കി ആറ് വിക്കറ്റാണ് കുല്‍ദീപ് നേടിയത്. കുല്‍ദീപിന്റെ കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനമാണിത്. കളിയിലെ താരവും കുല്‍ദീപായിരുന്നു.

മറുപടി ബാറ്റിംഗില്‍ ഇന്ത്യ തകര്‍ത്തടിച്ചു. ഹിറ്റ്മാന്‍ രോഹിത് ശര്‍മ സെഞ്ചുറി നേടി. 114 പന്തില്‍ 15 ഫോറും നാല് സിക്‌സും സഹിതം 137 റണ്‍ നേടി രോഹിത് പുറത്താകാതെ നിന്നു. ശിഖര്‍ ധവാന്‍ 40 റണ്‍ നേടി പുറത്തായപ്പോള്‍ നായകന്‍ വിരാട് കോഹ്ലി 75 റണ്‍ നേടി പുറത്തായി. രണ്ടാം വിക്കറ്റില്‍ രോഹിത്- കോഹ്ലി സഖ്യം 168 റണ്‍സ് ചേര്‍ത്തു. കെ എല്‍ രാഹല്‍ ഒമ്പത് റണ്‍ നേടി പുറത്താകാതെ നിന്നു.

അര്‍ധ സെഞ്ചുറി നേടിയ ബട്‌ലര്‍(53), ബെന്‍ സ്റ്റോക്‌സ്(50) എന്നിവര്‍ക്ക് മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ ഫോമാകാനായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button