അബുദാബി : അബുദാബിയില്‍ കെട്ടിടങ്ങള്‍ കൂട്ടത്തോടെ പൊളിച്ചു നീക്കുന്നു. നഗരത്തിലെ ഉപേക്ഷിക്കപ്പെട്ട 44 കെട്ടിടങ്ങളാണ് പൊളിച്ചു നീക്കുന്നത്. ഒരു കാലത്ത് തല ഉയര്‍ത്തി നിന്നിരുന്ന കെട്ടിടങ്ങള്‍ പല സാഹചര്യങ്ങള്‍ കൊണ്ട് ഉപേക്ഷിച്ചു പോകുകയായിരുന്നു ഈ കെട്ടിടങ്ങളാണ് പൊളിച്ചു നീക്കാന്‍ അബുദാബി മുന്‍സിപാലിറ്റി ഉത്തരവിട്ടത് .
ചില കെട്ടിടങ്ങള്‍ തറയിലേയ്ക്ക് ഇരുന്നിരുന്നു.
1970 കളില്‍ പണിത കെട്ടിടങ്ങളാണ് പൊളിച്ചു നീക്കുന്നത്. അന്ന് പണിത കെട്ടിടങ്ങളില്‍ മിക്കതിനും മതിയായ സുരക്ഷ ഉണ്ടായിരുന്നില്ല. മാത്രമല്ല കാലപ്പഴക്കത്തെ തുടര്‍ന്ന് അപകടം സൃഷ്ടിക്കുകയും ചെയ്തിരുന്നു.
അബുദാബിയിലും പരിസരപ്രദേശങ്ങളിലും ഏകദേശം ഉപേക്ഷിക്കപ്പെട്ട 90 കെട്ടിടങ്ങള്‍ ഉണ്ടെന്ന് മുനിസിപാലിറ്റി സാക്ഷ്യപ്പെടുത്തുന്നു. ആധുനിക രീതിയിലുള്ള 10 വന്‍ കെട്ടിടങ്ങളും, 66 വില്ലകളും 10 സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇതില്‍പ്പെടുന്നു. പൊളിച്ചുനീക്കപ്പെടുന്ന ഓരോ കെട്ടിടങ്ങളുടേയും മേല്‍നോട്ടത്തിനായി ഓരോ അഡ്മിനിസ്‌ട്രേറ്ററെയും നിയമിച്ചിട്ടുണ്ട്. കെട്ടിടം പൊളിച്ചു നീക്കുന്നതിനായി കെട്ടിടത്തിന്റെ ഉടമകള്‍ക്കും ബന്ധപ്പെട്ട അധികാരികള്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്.
പൊളിച്ചു മാറ്റുന്ന കെട്ടിടങ്ങളുടെ സ്ഥാനത്ത് അബുദാബി സ്മാര്‍ട്ട് വിഷന്‍ 2030 ന്റെ ഭാഗമായി അവിടെ അത്യാധുനിക രീതിയിലുള്ള കെട്ടിടങ്ങള്‍ നിര്‍മിയ്ക്കും.
ജനവാസമുള്ള പ്രദേശങ്ങളില്‍ കേടുപാടുള്ള കെട്ടിടങ്ങള്‍ നിലനിര്‍ത്തുന്നത് അത്യന്തം അപകടകരമാണെന്ന് മുനിസിപാലിറ്റി അധികൃതര്‍ പറയുന്നു. മാത്രമല്ല ഉപയോഗസൂന്യമായ ഈ കെട്ടിടങ്ങളില്‍ നിന്നും പൊടിയും ഇഴജന്തുക്കളും ജനവാസ സ്ഥലത്തേയ്ക്ക് വരുന്നുവെന്ന് പൊതുജനങ്ങളില്‍ നിന്നും മുമ്പ് പരാതിയും ലഭിച്ചിരുന്നു
Post Your Comments