Latest NewsNewsIndia

അയോധ്യയിലെ രാമ ക്ഷേത്രം തകര്‍ക്കുമെന്ന് ഭീഷണി, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ എന്‍ഐഎ കസ്റ്റഡിയില്‍

പാറ്റ്‌ന: അയോധ്യയിലെ രാമക്ഷേത്രം തകര്‍ക്കുമെന്ന് ഭീഷണി. ഇതേതുടര്‍ന്ന് മൂന്ന് പേരെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തു. ബിഹാറിലെ മോത്തിഹാരിയിലാണ് സംഭവം. പോപ്പുലര്‍ ഫ്രണ്ടുകാരെന്നു സംശയിക്കുന്ന മൂന്നു പേരെയാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. രാമക്ഷേത്രത്തില്‍ വിഗ്രഹം നിര്‍മിക്കുന്നതിനു നേപ്പാളില്‍ നിന്നുള്ള ശിലയുമായി വാഹനവ്യൂഹം മോത്തിഹാരി വഴി കടന്നു പോയ കഴിഞ്ഞ 31നാണ് സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണിയുണ്ടായത്.

Read Also: അര്‍ധരാത്രി കാമുകിയെ കാണാനെത്തി, അമ്മ ടെറസിലേക്ക് വന്നത് കണ്ട് താഴേക്ക് ചാടിയ 18-കാരന് ദാരുണാന്ത്യം

മോത്തിഹാരിയിലെ കൗന്‍വന്‍ ഗ്രാമത്തില്‍ എന്‍ഐഎ നടത്തിയ റെയ്ഡിലാണ് മൂന്നു പേരെ പിടികൂടിയത്. ഇവരെ എന്‍ഐഎ, ഐബി ഉദ്യോഗസ്ഥര്‍ രഹസ്യകേന്ദ്രത്തിലെത്തിച്ചു ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ജൂലൈയില്‍ പട്‌നയില്‍നിന്ന് എന്‍ഐഎ കസ്റ്റഡിയിലെടുത്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുമായി ഇവര്‍ക്കുള്ള ബന്ധവും പരിശോധിക്കുന്നുണ്ട്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button