Latest NewsNewsIndia

അയോധ്യയിലെ രാമക്ഷേത്രം തകര്‍ത്ത് ബാബറി മസ്ജിദ് പുനര്‍നിര്‍മ്മിക്കും: വെല്ലുവിളിയുമായി അൽ ഖ്വയ്ദ

ഡൽഹി: അയോധ്യയിലെ രാമക്ഷേത്രം തകര്‍ത്ത് അവിടെ മസ്ജിദ് പുനര്‍നിര്‍മ്മിക്കുമെന്ന് അല്‍ ഖ്വയ്ദയുടെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ‘ ഗസ്വ ഇ ഹിന്ദ്’. മാസികയുടെ പുതിയ ലക്കത്തിലാണ് ഈ ഭീഷണിയുള്ളത്. മാസികയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, യുപി മുഖ്യമന്ത്രി ആദിത്യനാഥ് എന്നിവര്‍ക്കതിരെയും ശക്തമായ പരാമര്‍ശമുണ്ട്.

‘ഡിസംബറില്‍ ബാബറി മസ്ജിദ് രക്തസാക്ഷിത്വം വരിച്ചിട്ട് മുപ്പത് വര്‍ഷം പിന്നിട്ടു. ബാബറി മസ്ജിദിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളിലാണ് രാമക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. , ഡല്‍ഹി മുതല്‍ കല്‍ക്കത്ത വരെ ഈ ബഹുദൈവാരാധകരുടെ ഭരണമാണ്. മറിച്ച് അവര്‍ കല്‍ക്കത്തയില്‍ നിന്ന് ധാക്കയിലേക്ക് പോയാല്‍ ജയ്ശ്രീറാം എന്ന് വിളിക്കുന്നവരുടെ പരോക്ഷ ഭരണത്തിന്‍ കീഴിലാണ്. ‘

പഴയ ഇടങ്ങള്‍ മാത്രം പോരല്ലോ, എല്ലാ ‘ഇടത്തും’ പുതിയയിടങ്ങള്‍ കൂടി വരട്ടെ: പ്രതികരണവുമായി ഗീവര്‍ഗീസ് കൂറിലോസ്
‘ബാബറി മസ്ജിദിന്റെ അടിത്തറയില്‍ നില്‍ക്കുന്ന രാമക്ഷേത്രം പൊളിക്കും, ഇന്ന് ക്ഷേത്രമായി മാറിയ അവിടെ ബാബറി മസ്ജിദിന്റെ അടിത്തറ ഉയര്‍ത്തും. ഓണ്‍ലൈന്‍ മാസികയില്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലെ മുസ്ലീംങ്ങളോട് രാജ്യം ഉപേക്ഷിച്ച് ജിഹാദില്‍ പങ്കെടുക്കാനും അല്‍ ഖ്വയ്ദയുടെ ഓണ്‍ലൈന്‍ മാസികയിൽ ആഹ്വാനം ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button