Latest NewsIndiaNews

മധ്യപ്രദേശില്‍ 12 കാരിയെ ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയാക്കിയ പ്രതികളുടെ വീടുകള്‍ ഇടിച്ചുനിരത്തി

ഭോപ്പാല്‍: മധ്യപ്രദേശില്‍ പന്ത്രണ്ടുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ പ്രതികളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു. സത്ന ജില്ലയിലാണ് സംഭവം. രവീന്ദ്ര കുമാര്‍, അതുല്‍ ഭട്ടോലിയ എന്നിവരുടെ വീടുകളാണ് അധികൃതര്‍ പൊളിച്ചത്.

Read Also: അഞ്ച് വയസുള്ള കുഞ്ഞിനെ കൊലചെയ്ത സംഭവം അത്യന്തം ദുഃഖകരം: പ്രതിയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്ന് കെ കെ ശൈലജ

പ്രതികളായ രവീന്ദ്ര കുമാറും അതുല്‍ ഭട്ടോലിയും ചേര്‍ന്ന് പന്ത്രണ്ട് വയസുകാരിയെ ബലാത്സംഗം ചെയ്തതായി പൊലീസ് വൃത്തങ്ങള്‍ പറയുന്നു. കുട്ടി പീഡനത്തിന് ഇരയായതിന് പിന്നാലെ പ്രതികളുടെ ഭൂമിയുടെയും വീടിന്റെയും രേഖകള്‍ ആവശ്യപ്പെട്ട് മെയ്ഹാര്‍ മുനിസിപ്പല്‍ കൗണ്‍സിലെ മേധാവി നോട്ടീസ് നല്‍കിയിരുന്നു. അന്വേഷണത്തില്‍ ഇരുവരുടെയും വീട് അനധികൃതമായാണ് നിര്‍മ്മിച്ചിട്ടുള്ളതെന്ന് കണ്ടെത്തി.

മയ്ഹാര്‍ ക്ഷേത്രത്തിലെ മാനേജിങ് ട്രസ്റ്റില്‍ ജോലി ചെയ്തിരുന്ന ഇവര്‍ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും ഉപദ്രവിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ രേവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയുടെ ശരീരത്തിലാകെ കടിയേറ്റപാടുകളുണ്ട്. പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ കഠിനമായ വസ്തുക്കള്‍ കയറ്റിയതായും പൊലീസ് സ്ഥിരീകരിച്ചു.

പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി മെഡിക്കല്‍ സംഘം നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമെങ്കില്‍ വിദഗ്ധ ചികിത്സക്കായി പെണ്‍കുട്ടിയെ ഭോപ്പാലിലേയ്‌ക്കോ ഡല്‍ഹിയിലേയ്‌ക്കോ മാറ്റുമെന്നും എസ്പി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button