കൊളംബോ: ദക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാഡ ഇന്ന് മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റില്‍ 150 വിക്കറ്റുകള്‍ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയാണ് ഇന്ന് ലങ്കയിലെ ഗോള്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഈ യുവ ദക്ഷിണാഫ്രിക്കൻ പേസ് ബൗളറെ തേടിയെത്തിയത്. 23 വയസ്സും 50 ദിവസവും പ്രായമുള്ള റബാഡ ഇതിനോടകം തന്നെ നിരവധി റെക്കോർഡുകൾ സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ മൂന്നു വിക്കറ്റുകളാണ് റബാഡ ഇന്ന് നേടിയത്.
Also Read: നവാസ് ഷെരീഫിനും മകൾക്കും ബി ക്ലാസ് സൗകര്യം നൽകി ജയില്‍ അധികൃതര്‍
2003ല്‍ 23 വയസ്സും 106 ദിവസും എത്തി നില്‍ക്കെ 150 ടെസ്റ്റ് വിക്കറ്റ് നേടിയ ഇന്ത്യയുടെ ഹര്‍ഭജന്‍ സിംഗിന്റെ പേരിലായിരുന്നു ഇതുവരെ ഈ റെക്കോര്‍ഡ്. ഈ മത്സരത്തിലെ രണ്ടു ഇന്നിങ്‌സുകളിൽ നിന്നായി ഏഴു വിക്കറ്റുകളാണ് റബാഡ സ്വന്തമാക്കിയത്.
Post Your Comments