ഇസ്ലാമാബാദ്: അഴിമതി കേസിൽ അറസ്റ്റിലായ പാകിസ്താന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മകള്‍ മറിയത്തെയും അദ്യാല ജയിലിലാണ് ഇന്നലെ പാർപ്പിച്ചത്. അറസ്റ്റിലായ ആദ്യദിനം ഇരുവര്‍ക്കും ബി ക്ലാസ് സൗകര്യമാണ് ജയില്‍ അധികൃതര്‍ ഒരുക്കിയത്. കഴിഞ്ഞ ദിവസമാണ് ലാഹോര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇരുവരെയും നാഷണല്‍ അക്കൗണ്ടബിലിറ്റി ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുന്നത്.
Also Read: പി.എന്‍.ബി തട്ടിപ്പ്: നീരവ് മോദിയിൽ നിന്ന് സ്വർണം വാങ്ങിയവർ നിരീക്ഷണത്തിൽ
ഈ മാസം ആറിനാണ് 68 കാരനായ നവാസ് ഷെരീഫിനെയും 44 കാരിയായ മറിയത്തെയും അഴിമതിക്കേസില്‍ പാകിസ്താന് അക്കൗണ്ടബിലിറ്റി കോടതി ശിക്ഷിച്ചത്. പ്രധാന പ്രതിയായ ഷെരീഫിന് പത്ത് വര്‍ഷവും കൂട്ടുപ്രതിയായ മകള്‍ക്ക് ഏഴ് വര്‍ഷവുമാണ് കോടതി തടവുശിക്ഷ വിധിച്ചിരിക്കുന്നത്. ഇതിന് പുറമെ എഴുപത്തിരണ്ട് കോടി രൂപ പിഴയും വിധിച്ചിട്ടുണ്ട്. കോടതി വിധി വരുമ്പോൾ ലണ്ടനിലായിരുന്ന ഇരുവരും കഴിഞ്ഞ ദിവസം പാകിസ്താനിലെത്തിയപ്പോഴാണ് അറസ്റ്റ് നടന്നത്. പാകിസ്ഥാനിൽ അടുത്തയാഴ്ച പൊതു തരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇരുവരും അറസ്റ്റിലായിരിക്കുന്നത്.
Post Your Comments