
ഗുവഹാട്ടി: വിദ്യാര്‍ഥിനിയെ ട്രെയിനില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അസമിലെ ശിവസാഗര്‍ ജില്ലയിലാണ് സംഭവം. രക്തത്തില്‍ കുളിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഓടുന്ന ട്രെയിനില്‍ വെച്ച് പീഡനത്തിനിരയായ ശേഷമാണോ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടതെന്ന് സംശയിക്കുന്നുവെന്ന് പോലീസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. അസം അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിനിയാണ് മരിച്ച പെണ്‍കുട്ടി.
രാവിലെ 8.50നാണ് ശിവസാഗര്‍ സ്റ്റേഷനില്‍നിന്ന് പെണ്‍കുട്ടിയെ അമ്മ തീവണ്ടിയില്‍ കയറ്റിവിട്ടത്. ട്രെയിന്‍ മറ്റൊരു സ്റ്റേഷനില്‍ എത്തിയപ്പോള്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം ശൗചാലയത്തില്‍ കണ്ടെത്തുകയായിരുന്നു.
Read Also : ജോലി വാഗ്ദാനം ചെയ്ത് പലര്‍ക്കായി കാഴ്ച്ചവച്ചു; സഹോദരിമാര്‍ക്കെതിരെ ആരോപണവുമായി വീട്ടമ്മ
മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ മകള്‍ക്ക് 10,000 രൂപ നല്‍കിയിരുന്നുവെന്ന് വിദ്യാര്‍ഥിനിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. പണം തട്ടിയെടുക്കാന്‍ ആരെങ്കിലും മകളെ കൊലപ്പെടുത്തിയതാകാമെന്ന് അവര്‍ സംശയം പ്രകടിപ്പിച്ചു.
Post Your Comments