KeralaLatest NewsNews

ബിജു ജോസഫിന്റെ മൃതദേഹം നനഞ്ഞ് വികൃതമായി, മൃതദേഹം കുഴിച്ചിടുമ്പോള്‍ ഗോഡൗണിന് പുറത്ത് ഒന്നുമറിയാതെ പൊലീസ്

 

തൊടുപുഴ: തൊടുപുഴ ബിജു ജോസഫിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബിജുവിന്റെ മൃതദേഹം ഗോഡൗണിലെ മാലിന്യക്കുഴിയില്‍ കുഴിച്ചിടുന്ന സമയത്ത് ആ സ്ഥലത്ത് പൊലീസ് ഉണ്ടായിരുന്നുവെന്ന വിവരമാണ് പുറത്ത് വരുന്നത്. കാപ്പ കേസിലെ പ്രതിയായ ആഷിക് ജോണ്‍സനെ പിടികൂടുന്നതിനാണു പൊലീസ് അവിടെഎത്തിയത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കലയന്താനി-ചെലവ് റോഡിലെ ഗോഡൗണിനു മുന്നിലായിരുന്നു. ഇവിടെ നിന്നാണു പറവൂര്‍ വടക്കേക്കര പൊലീസ് ആഷിക്കിനെ അറസ്റ്റ് ചെയ്തത്. കൊലപാതകം നടത്തിയ ക്വട്ടേഷന്‍ സംഘവുമായി ബന്ധമുള്ളയാളാണ് ആഷിക് എന്ന വിവരം ആ സമയം പൊലീസിന് അറിയില്ലായിരുന്നു. ബിജുവിന്റെ കൊലപാതകത്തില്‍ അഷിക്കിന് ബന്ധമുണ്ടെന്ന് പിന്നീടാണ് പൊലീസ് കണ്ടെത്തിയത്.

Read Also: കട ബാധ്യത വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് കാരണമായി : കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും

ഈ സമയത്ത് തന്നെയാണ് ഗോഡൗണിന് അകത്ത് മാലിന്യക്കുഴിയില്‍ ബിജുവിന്റെ മൃതദേഹം മറ്റു പ്രതികള്‍ കുഴിച്ചിടുന്നത്. എന്നാല്‍ ആഷിക്കിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് എറണാകുളത്തേക്ക് പോയെങ്കിലും കൊലപാതകത്തെ സംബന്ധിച്ച് സൂചന ലഭിച്ചില്ല. ശേഷം
മുഖ്യപ്രതി ജോമോനെ ഉള്‍പ്പടെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തതോടെയാണ് കൊലപാതകത്തില്‍ ആഷിഖിന്റെ പങ്കും പൊലീസിന് വ്യക്തമായത്. അധികം ആള്‍ താമസമില്ലാത്ത സ്ഥലത്താണ് ഗോഡൗണ്‍. അതില്‍ തന്നെ അഞ്ചടിയോളം താഴ്ചയുള്ള മാന്‍ഹോളിലിറങ്ങി മൂന്നടിയോളം കുഴിയെടുത്ത് അതിനുള്ളിലായിരുന്നു ബിജുവിന്റെ മൃതദേഹം തള്ളിക്കയറ്റിയത്.

മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിലൊടുവിലാണ് ഇന്നലെ ബിജു ജോസഫിന്റെ മൃതദേഹം അന്വേഷണ സംഘം കണ്ടെത്തിയത്. മൃതദേഹം നനഞ്ഞ് രൂപം മാറിയ നിലയിലായിരുന്നതിനാല്‍ മാന്‍ഹോളിലൂടെ പുറത്തെടുക്കാന്‍ സാധിച്ചില്ല. കെട്ടിടത്തിന്റെ പിന്‍വശം പൊളിച്ച ശേഷം ആണ് മൃതദേഹം പുറത്തെടുത്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button