ഡബ്ളിൻ: ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പര 2-1 ന് സ്വന്തമാക്കിയത്തിന് പിന്നാലെ ഐസിസി ട്വന്റി20 റാങ്കിംഗില്‍ ഇന്ത്യയ്ക്ക് മുന്നേറ്റം. ഇന്നലെ ഇംഗ്ലണ്ടിനെതിരായ അവസാന മത്സരം ആരംഭിക്കുമ്പോൾ ഓസ്ട്രേലിയയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്തായിരുന്നു ടീം ഇന്ത്യ. എന്നാല്‍ അവസാന മത്സരവും വിജയിച്ചതോടെ ഓസീസിനെ മറികടന്ന് ഇന്ത്യ റാങ്കിംഗില്‍ രണ്ടാമതെത്തുകയായിരുന്നു. നിലവിൽ പാകിസ്ഥാനാണ് റാങ്കിംഗില്‍ ഒന്നാമതുള്ളത്.
Read also:ലോകത്ത് ഏറ്റവും വലിയ മൊബൈല്‍ നിര്‍മാണയൂണിറ്റ് ഇന്ത്യയിൽ
സിംബാബ്‌വെയില്‍ നടന്ന ത്രിരാഷ്ട്ര ടി20 കിരീടം സ്വന്തമാക്കിയ പാകിസ്ഥാന്‍ 132 റേറ്റിംഗ് പോയിന്റുകളോടെയാണ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് 124 റേറ്റിംഗ് പോയിന്റുകളും, മൂന്നാം സ്ഥാനത്തുള്ള ഓസീസിന് 122 റേറ്റിംഗ് പോയിന്റുകളുമാണുള്ളത്.
Post Your Comments